Advertisment

ദളപതി 66-ൽ വിജയ്‌യുടെ നായികയായി കീർത്തി സുരേഷ്- ഇരുവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബീസ്റ്റ് എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് തന്നെ പുതിയ ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസ് നിർമ്മിക്കുന്ന തന്റെ അടുത്ത ചിത്രത്തിൽ വംശി പൈഡിപ്പള്ളിയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള ഒരുക്കത്തിലാണ് വിജയ്.

ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത് ‘ദളപതി 66’ എന്നാണ്. ചിത്രത്തിൽ നായികയായി കീർത്തി സുരേഷ് വേഷമിടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ‘ഭൈരവാ’, ‘സർക്കാർ’ എന്നീ ചിത്രങ്ങളിൽ വിജയ്‌ക്കൊപ്പം അഭിനയിച്ച കീർത്തി സുരേഷ് വിജയ്ക്കൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാവും ഇത്.

ചിത്രത്തിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടനുണ്ടാകും. അതേസമയം, തെന്നിന്ത്യൻ സിനിമയിൽ മികച്ച അഭിപ്രായം നേടി സജീവമാകുകയാണ് നടി കീർത്തി സുരേഷ്. മലയാളത്തിലാണ് തുടക്കമെങ്കിലും അന്യഭാഷയിലാണ് കീർത്തി കൂടുതലും തിളങ്ങിയത്. മരക്കാർ, അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് മടങ്ങിയെത്താനുള്ള ഒരുക്കത്തിലാണ് നടി.

 

cinema
Advertisment