Advertisment

നടി ഷെർലിൻ ചോപ്രയ്‌ക്കെതിരെ മാനഷ്ടക്കേസ് നൽകി ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും; 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

മുബൈ: ബോളിവുഡ് നടി ഷെർലിൻ ചോപ്രക്കെതിരെ ശിൽപ ഷെട്ടിയും ഭർത്താവ് രാജ് കുന്ദ്രയും മാനനഷ്ടകേസ് നൽകി. 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്. രാജ്കുന്ദ്രയും ശിൽപ ഷെട്ടിയും മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് ഷെർലിൻ ചോപ്ര ആരോപിച്ചിരുന്നു.

ഇക്കാര്യം ഉന്നയിച്ച് മുംബൈ പൊലീസിൽ കേസും നൽകിയിട്ടുണ്ട്. ഇതിനെതിരെയാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും മാനനഷ്ടകേസ് നൽകിയത്. നീലചിത്ര നിർമാണക്കേസിൽ രാജ് കുന്ദ്രക്കെതിരെ ഷെർലിൻ ചോപ്രയും മൊഴി നൽകിയിട്ടുണ്ട്. രാജ് കുന്ദ്ര തന്നെ നിർബന്ധിച്ച് അശ്ശീല ചിത്രങ്ങൾക്ക് പോസ് ചെയ്യിപ്പിച്ചതായും ലൈംഗികമായി പീഡിപ്പിച്ചതായുമാണ് നടി ഷെർലിൻ ചോപ്രയുടെ ആരോപണം.

ജുഹു പൊലീസ് സ്റ്റേഷനിൽ ഒക്ടോബർ 14നാണ് ഇത് സംബന്ധിച്ച് ഷെർലിൻ ചോപ്ര കേസ് നൽകിയത്. കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ ഷെർലിൻ തനിക്ക് നേരെയുണ്ടായ ഭീഷണിയെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

നീലചിത്ര നിർമാണ കേസിൽ രാജ് കുന്ദ്രയ്്‌ക്കെതിരെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഷെർലിൻ ചോപ്രയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്. അശ്ലീല ചിത്രങ്ങൾ നിർമിക്കുകയും ആപ്പുകൾ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിൽ കുന്ദ്ര അറസ്റ്റിലായിരുന്നു. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്.

cinema
Advertisment