Advertisment

‘ ഞാൻ അത് നേടി ‘ ; ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമാഞ്ചാരോ കീഴടക്കി നടി നിവേദ തോമസ്. ‘ ഞാൻ അത് നേടി ‘ എന്ന കുറിപ്പോടെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ഈ വാര്‍ത്ത പങ്ക് വച്ചത്. കൊടുമുടിയുടെ ഉയരത്തില്‍ ഇന്ത്യയുടെ പതാക പുതച്ച് നില്‍ക്കുന്ന ചിത്രവും നിവേദ പുറത്തുവിട്ടു.

കുട്ടിക്കാലം മുതൽ നിവേദയ്‌ക്ക് ട്രക്കിങ്ങിൽ വലിയ താൽപ്പര്യമാണുള്ളത്. കിളിമഞ്ചാരോ ട്രെക്കിംഗിൽ നടി ആറ് മാസം പ്രത്യേക പരിശീലനവും നേടിയിരുന്നു.

വടക്ക് കിഴക്കന്‍ ടാന്‍സാനിയയില്‍ സ്ഥിതി ചെയ്യുന്ന നിഷ്‌ക്രിയ അഗ്‌നിപര്‍വതമാണ് കിളിമഞ്ചാരോ. ‘തിളങ്ങുന്ന മലനിര’ എന്നാണ് കിളിമഞ്ചാരോ എന്ന വാക്കിന്റെ അര്‍ത്ഥം. 5,895 മീറ്റര്‍ ഉയരമുള്ള ഉഹ്‌റു കൊടുമുടിയാണ് കിളിമഞ്ചാരോയിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം.

cinema
Advertisment