Advertisment

കൊറോണ വ്യാപനത്തെ തുടർന്ന് നീണ്ട കാലമായി അടച്ചിട്ടിരുന്ന തിയറ്റേറുകൾ നാളെ മുതൽ തുറക്കും; ആദ്യ പ്രദർശനം അന്യഭാഷാ ചിത്രങ്ങൾ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് നീണ്ട കാലമായി അടച്ചിട്ടിരുന്ന തിയറ്റേറുകൾ നാളെ മുതൽ തുറക്കും. ജെയിംസ് ബോണ്ടിന്റെ നോ ടൈം ടു ഡെയാണ് തിയറ്റേറുകളിലെ ഉദ്ഘാടന ചിത്രം. ജോജു ജോർജ്ജ് പൃഥ്വിരാജ് ചിത്രം സ്റ്റാറാണ് റിലീസിന് എത്തുന്ന മലയാള ചിത്രം.

നവംബർ 12 ന് ദുൽഖർ സൽമാൻ ചിത്രമായ കുറുപ്പ് തിയറ്റേറുകളിൽ പ്രദർശനത്തിന് എത്തും. തമിഴ് ചിത്രമായ ഡോക്ടർ,ഇംഗ്ലീഷ് ചിത്രമായ വെനം 2 എന്നിവയും തിയറ്റേറുകളിൽ എത്തും. രജനികാന്തിന്റെ അണ്ണാത്തെ,അക്ഷയ് കുമാറിന്റെ സൂര്യവംശി എന്നീ ചിത്രങ്ങളുടെയും റീലിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ആസിഫ് അലിയുടെ എല്ലാം ശരിയാകും എന്ന ചിത്രത്തിന്റെ റീലിസ് നവംബർ 19 നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ 25 ഓടെ സുരേഷ് ഗോപി ചിത്രം കാവൽ തിയറ്ററുകളിൽ എത്തും. മോഹൻലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ മരക്കാറിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് തിയറ്ററുകൾ തുറക്കുന്നത്. 50 ശതമാനം സീറ്റിംഗ് നിയന്ത്രണമാണ് തിയറ്റേറുകൾ ഒരുക്കിയിരിക്കുന്നത്.

 

 

NEWS
Advertisment