Advertisment

”പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”: ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നു; മേജര്‍ രവി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരുന്നെന്ന് സംവിധായകനും നടനുമായ മേജർ രവി. ചിത്രത്തോടൊപ്പമുള്ള ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദിയെന്നും മേജർ രവി കുറിച്ചു.

https://www.facebook.com/blackcatravi/posts/474557610701644

അതേസമയം ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു മേജര്‍ രവി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതായി അറിയിച്ചത്. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു ശസ്ത്രക്രിയ. ഇരുപത് വര്‍ഷത്തോളം സൈനികനായി ജോലി ചെയ്തതിന് ശേഷമായിരുന്നു മേജര്‍ രവി നടനായും പിന്നീട് സംവിധായകനായും സിനിമാ രംഗത്തേക്കെത്തിയത്.

തുടർന്ന് പുനർജനനി എന്ന സിനിയമയിലൂടെയാണ് സംവിധാന രംഗത്തേക്ക് തുടക്കം കുറിച്ചത്. 2006ൽ പുറത്തിറങ്ങിയ മോഹൻലാൽ നായകനായ കീർത്തിചക്ര മികച്ച വിജയം കരസ്ഥമാക്കി. മേഘം, ഒന്നാമന്‍, ശ്രദ്ധ തുടങ്ങിയവയായിരുന്നു അദ്ദേഹം അഭിനയിച്ച ആദ്യകാല ചിത്രങ്ങള്‍.

ശ്രദ്ധ, പട്ടാളം, ഡ്രൈവിംഗ് ലൈസൻസ്, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ സിനിമകൾ ചെയ്തു. സമീപകാലങ്ങളിലായി പ്രദര്‍ശനത്തിനെത്തിയ ‘ഒരു താത്വിക അവലോകനം’, ‘മേപ്പടിയാന്‍’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Advertisment