Advertisment

'ഈശ്വരാ.. പാവത്തുങ്ങള്‍ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ?' ഓര്‍മയില്‍ ആ ചിരി മാഞ്ഞിട്ട് ഇന്ന് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

 

Advertisment

publive-image

മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടി കൽപന വിടവാങ്ങിയിട്ട് ഇന്ന് ആറ് വര്‍ഷങ്ങള്‍ പിന്നിടുന്നു.  2016 ജനുവരി 25ന് പുലര്‍ച്ചെയാണ് സിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട് നടി കൽപനയുടെ മരണവാര്‍ത്ത പാഞ്ഞെത്തിയത്.

ഷൂട്ടിങുമായി ബന്ധപ്പെട്ട് ഹൈദരബാദില്‍ അവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ രാവിലെ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു. പൊടുന്നനെയുണ്ടായ ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയനടിയെ അവരിൽ നിന്നും ഞൊടിയിടയിൽ കവര്‍ന്നെടുത്തത്. ഹാസ്യ കഥാപാത്രങ്ങളിലൂടെ സുപരിചിതയായ നടി തനിക്ക് ആ വേഷങ്ങളേക്കാള്‍ താത്പര്യം സീരിയസ് വേഷങ്ങളോടാണെന്നായിരുന്നു താരം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്.

അതേസമയം ഹാസ്യസാമ്രാട്ട് ജഗതിക്കൊപ്പമുള്ള കല്‍പ്പനയുടെ പല വേഷങ്ങളും പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചു പറ്റിയവയായിരുന്നു. ഹാസ്യ കഥാപാത്രങ്ങൾ കൽപ്പനയോളം പെർഫെക്ഷനോടെ അവതരിപ്പിക്കുന്ന ഒരു മലയാള നടി ഇപ്പോഴും സിനിമയിൽ ഇല്ലെന്നുതന്നെ പറയാം. അത്രയും മികച്ച നടിയായിരുന്നു കല്‍പന.

അഭിനയ വഴക്കത്തില്‍ ”മലയാളത്തിന്റെ മനോരമ” എന്നറിയപ്പെട്ട കല്‍പ്പനയുടെ വിയോഗത്തോടെ നഷ്ടമായത് പകരം വെക്കാനില്ലാത്ത അഭിനയപ്രതിഭയെയായിരുന്നു. ഹാസ്യം കൈകാര്യം ചെയ്യാൻ മാത്രമല്ല മികച്ച രീതിയിൽ സ്വഭാവ നടിയായും അവര്‍ വെള്ളിത്തിരയിൽ മിന്നിമറഞ്ഞു. അവസാന കാലഘട്ടങ്ങളിൽ ഇവര്‍ ചെയ്ത കഥാപാത്രങ്ങളെല്ലാം തന്നെ തന്മയത്വമുള്ള ശക്തമായ വേഷങ്ങളായിരുന്നു.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ‘ചാര്‍ലി’യാണ് കൽപന അഭിനയിച്ച അവസാന ചിത്രം. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടി ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്‌. ഹാസ്യരസപ്രധാനമായ നിരവധി കഥാപാത്രങ്ങളെ കൽപന എന്ന പ്രതിഭ അവിസ്മരണീയമാക്കി.

Advertisment