Advertisment

വിക്രവും മകനും ഒന്നിക്കുന്ന ‘മഹാൻ’ ആമസോൺ പ്രൈമിൽ; റിലീസ് തീയതി പ്രഖ്യാപിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ‘മഹാൻ’ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആമസോൺ പ്രൈമിലൂടെ ഫെബ്രുവരി പത്തിനാണ് ചിത്രം റിലീസിന് എത്തുന്നത്.

ആമസോണ‍്‍ പ്രൈം തന്നെയാണ് സന്തോഷ വാർത്ത പ്രഖ്യാപിച്ചത്. ഇരുവരും ഒന്നിക്കുന്നുവെന്നതിനാല്‍ ചര്‍ച്ചകളില്‍ നിറഞ്ഞതാണ് ‘മഹാൻ’. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം ചെന്നൈ പശ്ചാത്തലമാക്കിയുളള ഗ്യാങ്സ്റ്റർ ത്രില്ലറാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസിന് എത്തുന്നത്. ചിത്രം തിയറ്ററിൽ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.

കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായതോടെ ഒടിടിയിലേക്ക് മാറ്റുകയായിരുന്നു. വിക്രമത്തിന്റെ അറുപതാം ചിത്രമെന്ന പ്രത്യേകതയും മഹാനുണ്ട്. ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്നതും ‘മഹാനി’ലൂടെയാണ്. ദാദ എന്ന കഥാപാത്രമായിട്ടാണ് ധ്രുവ് അഭിനയിക്കുന്നത്.

സെവൻ സ്‍ക്രീൻ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. സിമ്രാൻ, ബോബി സിൻഹ, വാണിഭോജൻ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ശ്രേയാസ് കൃഷ്‍ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിവേക് ഹര്‍ഷനാണ് ചിത്രത്തിന്റെ ചിത്രസംയോജനം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. വിവേക് ആണ് ചിത്രത്തിന്റെ ഗാനരചന.

‘കോബ്ര’ എന്ന ചിത്രവും വിക്രമിന്റേതായി റിലീസ് ചെയ്യാനുണ്ട്. അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്‍തത്. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അടുത്ത വര്‍ഷമാകും ചിത്രം റിലീസ് ചെയ്യുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിത്രത്തിൽ സിമ്രാൻ, ബോബി സിംഹ, വാണി ഭോജൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ധ്രുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. അർജുൻ റെഡ്ഡിയുടെ തമിഴ് റീമേക്കായ ആദിത്യ വർമയിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.

Advertisment