Advertisment

നമുക്ക്‌ പെൺകുട്ടികളെ കരുത്തരാക്കാം, ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം: നിമിഷ സജയൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ദേശീയ ബാലികദിനത്തിൽ സ്ത്രീപക്ഷ നവകേരളത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് നടി നിമിഷ സജയൻ. പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് നിമിഷ പറഞ്ഞു.

ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു നിമിഷയുടെ പ്രതികരണം. ‘ഇന്ന് ദേശീയ ബാലികദിനം. പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവൾക്കും വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ആവശ്യമാണ്. അത് ഉറപ്പാക്കേണ്ടതാണ്.

നമുക്ക്‌ പെൺകുട്ടികളെ കരുത്തരാക്കാം. ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം. നീതിയിലധിഷ്ഠിതമായ ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാം’, നിമിഷ ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/nimishasajayaonline/posts/486567129498833

Advertisment