Advertisment

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തം; രജനികാന്ത് നല്ല സുഹൃത്തെന്ന് കമൽഹാസൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തമിഴകത്തിന്റെ പ്രിയതാരങ്ങളാണ് കമൽ ഹാസനും രജനികാന്തും. കാലങ്ങളായി സിനിമയിൽ സജീവമായ ഇരുവരും ഒരുപിടി മികച്ച കഥാപാത്രങ്ങളും സിനിമകളുമാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇരുവരും രാഷ്ട്രീയത്തിൽ പ്രവേശിച്ചത് ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ രജനീകാന്തുമായുള്ള സൗഹൃദത്തെ കുറിച്ച് കമൽഹാസൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

രാഷ്ട്രീയവും സൗഹൃദവും വ്യത്യസ്തമാണെന്നും രജനികാന്തുമായി വളരെ അടുത്ത സൗഹൃദമാണ് തനിക്ക് ഉള്ളതെന്നും കമൽഹാസൻ പറഞ്ഞതായി പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. ജോലിപരമായി മത്സരമുണ്ടെങ്കിലും വ്യക്തിപരമായി അടുപ്പമുണ്ടെന്നും കമൽഹാസൻ പറയുന്നു. വിക്രം ട്രെയിലർ സോഞ്ചിന് രജനിക്ക് വരാൻ സാധിച്ചില്ലെന്നും എന്നാൽ തന്നെ വിളിച്ച് ആശംസകൾ അറിയിച്ചുവെന്നും കമൽഹാസൻ പറയുന്നു.

അതേസമയം, തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമൽഹാസൻ ചിത്രമാണ് വിക്രം. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകശ്രദ്ധനേടി. ചിത്രത്തിൽ നടൻ സൂര്യ അതിഥി വേഷത്തിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നതോടെ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ.

വിക്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രം ഇതിനകം നേടിയിട്ടുള്ള വന്‍ പ്രീ- റിലീസ് ഹൈപ്പ് ഒരു അവസരമായി കണ്ട് മികച്ച പ്രതിഫലമാണ് ഡിസ്നി നല്‍കിയിരിക്കുന്നത്. ഒടിടി റൈറ്റ്സിലൂടെത്തന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നു എന്നാണ് വിവരം.

ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. വിജയ് നായകനായ മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്നതും വിക്രത്തെക്കുറിച്ചുള്ള പ്രേക്ഷകാകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ചിത്രത്തിലെ ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

Advertisment