Advertisment

തിയേറ്ററില്‍ നിന്നും റോഡിലേക്ക് ഇറങ്ങിയോടി ഷെെന്‍ ടോം: പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകരും, വീഡിയോ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ലയാള സിനിമയിലെ യുവതാരമാണ് ഷൈന്‍ ടോം ചാക്കോ. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മാധ്യമപ്രവർത്തകരെ കണ്ട് ഷൈൻ ഓടുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘പന്ത്രണ്ട്’ സിനിമയുടെ ഷോ കണ്ടിറങ്ങുന്നതിനിടെ ആയിരുന്നു സംഭവം.

സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനായി കാത്തുനിന്ന മാദ്ധ്യമപ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി ഷെെന്‍ ടോമിനെ കണ്ടു. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയ ഷെെനിനോട് അഭിപ്രായം ചോദിക്കാനായി മാദ്ധ്യമപ്രവര്‍ത്തകര്‍ ഒരുങ്ങിയപ്പോള്‍ ഏവരെയും ഞെട്ടിച്ച്‌ ഷെെന്‍ ഇറങ്ങി ഓടി.

കാര്യമറിയാതെ മാദ്ധ്യമപ്രവര്‍ത്തകരും ഷൈന്‍ ടോമിന്റെ പിറകെ ഓടുകയും ചെയ്തു. തിയേറ്റര്‍ വളപ്പില്‍ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയിട്ടും ഷെെന്‍ ഓട്ടം തുടരുകയായിരുന്നു. നില്‍ക്കാന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ ഷെെന്‍ ഓടുകയായിരുന്നു. എന്നാൽ, താരം എന്തിനാണ് നിർത്താതെ ഓടിയതെന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല.

Advertisment