Advertisment

പെപ്പെയായി അർജുൻ ദാസ്; അങ്കമാലി ഡയറീസ് ഹിന്ദി റീമേക്ക് ഒരുങ്ങുന്നു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൈതി, വിക്രം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അർജുൻ ദാസ് ബോളിവുഡിലേക്ക് ചുവടു വെക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സൂപ്പർഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിൽ നായകനായാണ് അർജുൻ ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്നത്.

ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെയുടെ വേഷത്തിലാകും അർജുൻ എത്തുക. കെഡി എങ്കിറാ കറുപ്പുദുരൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ഉൾനാടൻ ​ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരം.

ഇതൊരു റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉൾക്കൊണ്ടുള്ള തന്റെ വ്യാഖ്യാനമായിരിക്കും ഈ ചിത്രത്തിന്റേതെന്നും മധുമിത പറയുന്നു. ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്‌ഷൻ ഘട്ടത്തിലാണ്. റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കും.

Advertisment