Advertisment

‘പൊന്നിയിൻ സെൽവൻ’; തമിഴ്നാട്ടിൽ മാത്രം 25.86 കോടി വരുമാനം നേടി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

കൽക്കിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ ആദ്യ ദിനം തന്നെ വൻ വരുമാനം നേടി. തമിഴ്നാട്ടിൽ മാത്രം 25.86 കോടി രൂപയാണ് ചിത്രം നേടിയത്. ട്രേഡ് അനലിസ്റ്റ് മനോബാലയുടെ അഭിപ്രായത്തിൽ, ‘പൊന്നിയിൻ സെൽവൻ’ ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ചിത്രമാണ്.

അജിത്തിന്‍റെ ‘വലിമൈ’ ആണ് ഒന്നാം സ്ഥാനത്ത്. വരുമാനം 36.17 കോടി. രണ്ടാം സ്ഥാനത്തുള്ള ‘ബീസ്റ്റ്’ 26.40 കോടി രൂപ നേടി. ‘പൊന്നിയിൻ സെൽവൻ’ ‘വിക്രമി’നെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തി. 20.61 കോടി രൂപയാണ് വിക്രം ആദ്യ ദിനം നേടിയത്. ‘പൊന്നിയിൻ സെൽവൻ’ കഴിഞ്ഞ ദിവസം യുഎസ് ബോക്സ് ഓഫീസിൽ 8 കോടി രൂപ കളക്ട് ചെയ്തു.

ഹൃത്വിക് റോഷൻ-സെയ്ഫ് അലി ഖാൻ ചിത്രം ‘വിക്രം വേദ’യും ‘പൊന്നിയിൻ സെൽവനും’ ബോക്സ് ഓഫീസിൽ ഏറ്റുമുട്ടി. തമിഴ് ചിത്രമായ ‘വിക്രം വേദ’യുടെ ഹിന്ദി റീമേക്കായ ചിത്രം അമേരിക്കയിൽ നിന്ന് ഏകദേശം 1.5 കോടി രൂപ നേടി.

‘പൊന്നിയിൻ സെൽവൻ’ റിലീസ് ദിവസം അഡ്വാൻസ് ബുക്കിംഗിൽ നിന്ന് നേടിയത് 17 കോടി രൂപയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ജൂണിൽ റിലീസ് ചെയ്ത വിക്രം സ്ഥാപിച്ച റെക്കോർഡ് പൊന്നിയിൻ സെൽവൻ തകർത്തു. ആദ്യ ദിനം ‘വിക്രമി’ന്‍റെ പ്രീ-ബുക്കിംഗ് വരുമാനം 15 കോടി രൂപയായിരുന്നു.

Advertisment