Advertisment

'വാഗ്ദത്ത പൈതല്‍': വേറിട്ടൊഴുകുന്ന ക്രിസ്മസ് ആല്‍ബം

New Update

publive-image

Advertisment

ബര്‍ലിന്‍: കഴിഞ്ഞ 34 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ സംഗീത ആല്‍ബങ്ങള്‍കൊണ്ട് നിറസാന്നിദ്ധ്യമായ കുമ്പിള്‍ ക്രിയേഷന്‍സ് 1999 (പൈതലാമുണ്ണിക്ക്‌ ഇടയർപാടും, രാധിക തിലക് ), (മണ്ണിലെ പുല്ലിൽ, റോസിലിൻ അടുകാണിൽ), 2015 (ബേത്ലഹേമിലെ പുൽക്കൂട്ടിൽ, ശ്രേയകുട്ടി ), 2019 (ഇന്നു പിറന്നാള്‍ പൊന്നുപിറന്നാള്‍, ശ്രേയക്കുട്ടി) 2020 (വചനത്തിന്‍ നിറകുടം, സിസിലി) ലെ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം പ്രവാസിഓണ്‍ലൈന്റെ സഹകരണത്തോടെ ഇത്തവണത്തെ ക്രിസ്മസിനെ ധന്യമാക്കാന്‍ അണിയിച്ചൊരുക്കിയ സ്നേഹോപഹാരം, "വാഗ്ദത്ത പൈതല്‍ " എന്ന ആല്‍ബം കുമ്പിള്‍ ക്രിയേഷന്‍സ് യു ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു.

ഗാനരചന നിര്‍വഹിച്ചിരിയ്ക്കുന്നത് ജര്‍മനിയിലെ മാദ്ധ്യമപ്രവര്‍ത്തകനായ ജോസ് കുമ്പിളുവേലിയാണ്. സംഗീതം ചിട്ടപ്പെടുത്തിയത് ഷാന്റി ആന്റണി അങ്കമാലിയും, ഓര്‍ക്കസ്ട്രേഷന്‍ നിനോയ് വര്‍ഗീസുമാണ് നിര്‍വഹിച്ചിരിയ്ക്കുന്നത്. യുവഗായക പ്രതിഭകളായ ലിബിന്‍ സ്കറിയ, ശ്വേത അശോക് എന്നിവരാണ് മനോഹരമായ ഈ യുഗ്മഗാനം ആലപിച്ചിരിയ്ക്കുന്നത്. ജെനിഫര്‍, സാന്ദ്ര & ആഷ്ലി എന്നവരാണ് കോറസ്.

ഗാനരൂപകല്‍പ്പന (മിക്സിംഗ്) ഷിയാസ് മനോലില്‍(മെട്രോ സ്ററുഡിയോ കൊച്ചി), ക്യാമറ നിഖില്‍ അഗസ്ററിന്‍,വീഡിയോ ഫൈനല്‍ കട്ട്സ് റോബിന്‍ ജോസ് മല്ലപ്പള്ളി എന്നിവര്‍ നിര്‍വഹിച്ചു. ഷാന്റി ആന്റണി അങ്കമാലിയാണ് ആല്‍ബം കോ~ഓര്‍ഡിനേറ്റ് ചെയ്തത്.

കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍, ഷീന കുമ്പിളുവേലില്‍ എന്നിവരാണ് ആല്‍ബത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

ലോകരക്ഷകന്റെ തിരുപ്പിറവിയുടെ ആഗമനം വിളിച്ചോതുന്ന ആഹ്ളാദ തിരതല്ലലില്‍ ചാലിച്ചെടുത്ത സ്വര്‍ഗ്ഗീയ കരോള്‍ ഗാനവിരുന്നിലേക്ക് പുതുപുത്തന്‍ ഈണവുമായി "വാഗ്ദത്ത പൈതല്‍ " എന്ന യുഗ്മഗാനം ഒരുക്കാന്‍ ജോസ് കുമ്പിളുവേലിയും, ഷാന്റി ആന്റണി അങ്കമാലിയും, ഗായകരായ ലിബിന്‍ സ്കറിയ, ശ്വേത അശോക് എന്നിവര്‍ കൈകോര്‍ത്തപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ക്രിസ്മസ് ഗാനമായി മാറിയിരിയ്ക്കയാണ്.

ഗാനത്തിന്റെ സൗണ്ട് മിക്സിംഗ് ഏറ്റവും മികച്ചതും,വിഡിയോ 4 കെ ക്വാളിറ്റിയിലാണ് തയ്യാറാക്കിയിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ആല്‍ബം കാതിനും കണ്ണിനും ഏറ്റവും സുഖകരമാവും ആസ്വാദ്യകരവുമാണ്. കുമ്പിള്‍ ക്രിയേഷന്‍സിന്റെ അറുപത്തിനാലാമത്തെ ക്രിസ്തീയ ആല്‍ബമാണ് "വാഗ്ദത്ത പൈതല്‍" കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് യൂട്യൂബില്‍ ഒട്ടനവധിയാളുകള്‍ ഈ ഗാനം ആസ്വദിച്ചുകഴിഞ്ഞു.

അച്ചിൽ വാര്‍ത്തതു പോലെ ഒരുപാട് പാട്ടുകള്‍ കേള്‍ക്കാറുണ്ട് ഓരോ ക്രിസ്മസ് കാലത്തും. ഈണത്തിന്റെ കാര്യത്തിലും വരികളുടെ കാര്യത്തിലും അതില്‍ നിന്നു വ്യത്യസ്തമാകുന്നു എന്നതാണ് 'വാഗ്ദത്ത പൈതല്‍' എന്ന ക്രിസ്മസ് ആല്‍ബത്തിന്റെ പ്രത്യേകത.

ക്രിസ്മസിനെ ദൈവികമായ ഒരു വാഗ്ദാനമായി കാണാമെങ്കില്‍, കുരിശുമരണം അതിന്റെ പൂര്‍ത്തീകരണമാണ്. തിരുപ്പിറവിയില്‍ തുടങ്ങി ഉയിര്‍പ്പ് വരെയുള്ള സങ്കീര്‍ണമായ ആശയങ്ങളുടെ അതീവ ലളിതമായ ആവിഷ്കാരമാണ് ഈ ആല്‍ബത്തില്‍ സാധ്യമാക്കിയിരിക്കുന്നത്. ശാന്തിയുടെ സുവിശേഷവും പാപമോചനവും സഹനത്തിന്റെ പൂര്‍ണതയുമെല്ലാം ഇതിനിടെ സരളമായി കടന്നുപോകുന്നു.

1999, 2015, 2019, 2020 വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ ഹിറ്റ് ക്രിസ്മസ് ആല്‍ബങ്ങള്‍ക്കു ശേഷം കുമ്പിള്‍ ക്രിയേഷന്‍സ് 2022ല്‍ ആസ്വാദകര്‍ക്കു സമര്‍പ്പിക്കുന്ന ക്രിസ്മസ് ഉപഹാരമാണ് 'ബേത്ലഹേമിന്റെ മടിയില്‍ പിറന്ന നിത്യചൈന്യമേ...' എന്നു തുടങ്ങുന്ന ഈ ഗാനം. ജോസ് കുമ്പിളുവേലില്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നത് ഷാന്റി ആന്റണി അങ്കമാലി. ഓര്‍ക്കസ്ട്രേഷന്‍ നിനോയ് വര്‍ഗീസ്.

ഇതിനു പുറമേ എടുത്തു പറയാനുള്ളത് ഈ യുഗ്മഗാനത്തിലെ ഗായകരുടെ മികവാണ്. സീ ടിവിയിലെ സരിഗമപധനിസ സ്റ്റാർ സിംഗർ വിജയികളായ ലിബിന്‍ സ്കറിയ മലയാളത്തിലെ യുവ ഗായകരില്‍ ഒരു പടി മേലേ നില്‍ക്കുന്നതെന്തുകൊണ്ട് എന്നു വ്യക്തമാക്കുന്നതാണ് ഇതിലെ ഭാവസാന്ദ്രമായ ആലാപനം. അനുഗൃഹീത ഗായിക ശ്വേത അശോക് കൂടി ലിബിനൊപ്പം ചേരുന്നതോടെ അതിമനോഹരമായ ഒരു ഗാനാനുഭവമായി ഇതു മാറുകയാണ്.

 

 

Advertisment