Advertisment

പേരിനെച്ചൊല്ലി ബുള്ളീയിങ് നേരിട്ടിരുന്നു; സഹപാഠികളുടെ പരിഹാസം കേട്ട് കരഞ്ഞുകൊണ്ടാണ് വീട്ടിൽ പോയിരുന്നതെന്ന് നടൻ നാനി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സ്കൂൾ കാലഘട്ടങ്ങളിൽ തന്റെ പേരിനെച്ചൊല്ലി കളിയാക്കലുകൾ നേരിട്ടുണ്ടെന്ന് നടൻ നാനി. തെലുങ്കിൽ കൊച്ചുകുട്ടികളെയാണ് നാനി എന്ന് വിളിക്കുന്നത്. അതുകൊണ്ട് സഹപാഠികൾ തന്നെ നാനി എന്ന് വിളിച്ച് പരിഹസിക്കുമ്പോൾ കരഞ്ഞുകൊണ്ടാണ് വീട്ടിൽ പോയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

‘എന്റെ പേരിന്റെ അര്‍ത്ഥത്തെ ചൊല്ലി സ്‌കൂളില്‍ കുട്ടികള്‍ ബുള്ളീയിങ് ചെയ്യാറുണ്ടായിരുന്നു. ഈ പേര് കാരണം കുട്ടികള്‍ പരിഹസിക്കുമായിരുന്നു. നാനി എന്ന് പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളും കുട്ടികളെ വിളിക്കുന്ന ചെല്ലപേരാണ്. ഞാന്‍ പഠിച്ച സ്‌കൂളില്‍ എന്റെ പേര് കോമഡിയായി.തെലുങ്കില്‍ കുട്ടികളെ അങ്ങനെയാണ് വിളിക്കുക. കുഞ്ഞേ, ചോട്ടു എന്നൊക്കെ വിളിക്കില്ലേ, അതുപോലെയാണ് നാനി എന്ന പേര്. കുട്ടികള്‍ ബുള്ളീയിങ് ചെയ്യുമ്പോള്‍ ഞാന്‍ സഹിക്കാന്‍ പറ്റാതെ വീട്ടില്‍ ചെന്ന് ഭയങ്കര കരച്ചിലായിരുന്നു.

ഞാന്‍ ഇനി സ്‌കൂളില്‍ പോകില്ലെന്ന് വരെ കരഞ്ഞു പറയുമായിരുന്നു. അതുകൊണ്ട് എന്റെ പേരിന്റെ അര്‍ത്ഥം ഞാന്‍ ഒരിക്കലും മറക്കില്ല.എല്ലാവരും എന്നെ നാനി എന്നാണ് വിളിക്കുന്നത്. രജിസ്റ്ററിലൊക്കെയുള്ള എന്റെ പേര് നവീന്‍ എന്നാണ്. പേര് എന്നത് നമ്മളെ തിരിച്ചറിയാനുള്ള ഒരു കാര്യമാണ്. എല്ലാവരും വിളിക്കുന്നത് നാനിയെന്നാണ് അതുകൊണ്ടാണ് ഞാന്‍ സിനിമയിലേക്ക് വന്നപ്പോഴും ആ പേര് പറഞ്ഞത്.’- നാനി പറഞ്ഞു.

Advertisment