Advertisment

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡ് മോഡൽ ഉർഫി ജാവേദ് സ്ത്രീയല്ലെന്നും ട്രാൻസ്‌ജെൻഡർ ആണെന്നും നടൻ ഫൈസാൻ അൻസാരി . ഉർഫി ജാവേദിന്റെ ലിംഗഭേദം സംബന്ധിച്ച് ഞെട്ടിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ചാണ് ഫൈസാൻ അൻസാരി രംഗത്തെത്തിയത് .നടിയെ ‘കിന്നർ’ എന്നാണ് ഫൈസാൻ വിളിച്ചിരിക്കുന്നത്.

ഉർഫി ഒരു പെൺകുട്ടിയല്ലെന്നും പെൺകുട്ടിയെപ്പോലെ പെരുമാറുന്ന ‘ട്രാൻസ്‌ജെൻഡർ’ ആണെന്നും അതിന്റെ തെളിവ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അത് കോടതിയിൽ ഹാജരാക്കുമെന്നും ഫൈസാൻ അൻസാരി പറഞ്ഞു.

നടി സംസാരിക്കുന്ന രീതിയിലും അശ്ലീല വസ്‌ത്രം ധരിക്കുന്നതിലും പെരുമാറുന്നതിലും ഒരു പോരായ്മയുണ്ട്, അത് ഉടൻ തന്നെ ലോകത്തിന് മുന്നിൽ എത്തുമെന്നും ഫൈസാൻ അൻസാരി കൂട്ടിച്ചേർത്തു.

ട്രാൻസ്‌ജെൻഡർ സമൂഹത്തിന് സ്വയം കീഴടങ്ങാനും ഫൈസാൻ അൻസാരി ഉർഫിയോട് ആവശ്യപ്പെട്ടുനേരത്തെ ഉർഫി ജാവേദ് ഇസ്ലാം വിശ്വാസികൾക്ക് അപമാനമാണെന്നും ഫത്വ പുറപ്പെടുവിക്കുമെന്നും അൻസാരി പറഞ്ഞിരുന്നു . . ഉർഫി മരിച്ചാൽ പള്ളിയിൽ ഖബർ സ്ഥാനം നിരോധിക്കണമെന്നും ഫൈസാൻ പറഞ്ഞിരുന്നു.

Advertisment