Advertisment

'പ്രധാന നടന്മാര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ശ്രമം നടത്തി, കോളറിന് പിടിച്ച് പുറത്താക്കി'; അനുഭവം പറഞ്ഞ് നവാസുദ്ദീന്‍ സിദ്ദീഖി

author-image
ഫിലിം ഡസ്ക്
New Update

 

Advertisment

publive-image

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നവാസുദ്ദീന്‍ സിദ്ദീഖി. വര്‍ഷങ്ങളോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച നവാസുദ്ദീന്‍ മുന്‍നിര താരമായി മാറുന്നത് അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വാസ്സേപൂര്‍ എന്ന ചിത്രത്തിലൂടെയാണ്. തുടക്കമാലത്ത് താന്‍ പല അപമാനങ്ങളും സഹിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സെറ്റില്‍ വലിയ താരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ ശ്രമിച്ചതിന് കോളറില്‍ പിടിച്ച് പുറത്താക്കിയിട്ടുണ്ടെന്നാണ് നവാസുദ്ദീന്‍ പറഞ്ഞത്. ബിബിസി ഹിന്ദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചില്‍.

ആയിരക്കണക്കിന് തവണയാണ് മോശം പെരുമാറ്റത്തിന് ഇരയായിട്ടുള്ളത്. ചിലസമയങ്ങളില്‍ സെറ്റില്‍വെച്ചായിരുന്നു. സ്‌പോട് ബോയിനോട് ഞാന്‍ വെള്ളം ചോദിക്കും. അവന്‍ കേട്ട ഭാവം വെക്കില്ല. ഇവിടത്തെ നിര്‍മാണ കമ്പനികളെല്ലാം തരംതിരിച്ചാണ് സിനിമ സെറ്റുകളില്‍ ഭക്ഷണം വിളമ്പുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വേറെയിടത്താണ് ഭക്ഷണം, സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് മറ്റൊരു ഇടമുണ്ട്, പ്രധാന നായകന്മാര്‍ക്ക് വേറെ ഇടമുണ്ട്. എന്നാല്‍ യാഷ് രാജ് പോലെ ചില പ്രൊഡക്ഷന്‍ ഇടങ്ങളില്‍ എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്ന ഇടങ്ങളുമുണ്ട്.

എന്നാല്‍ പലയിടത്തും ഈ പതിവ് ഇല്ല. ഇത്തരത്തില്‍ ഒരു സെറ്റില്‍ പ്രധാന നടന്മാര്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്നയിടത്ത് നിന്നും ഞാന്‍ ഭക്ഷണം കഴിക്കാന്‍ നോക്കി. പക്ഷെ അവര്‍ എന്നെ കോളറിന് പിടിച്ച് പുറത്താക്കി. വളരെ അധികം ഈഗോ ഉള്ള ആളായിരുന്നു ഞാന്‍. എനിക്ക് വല്ലാതെ ദേഷ്യം വരും. അഭിനേതാക്കള്‍ക്കും കൂടുതല്‍ ബഹുമാനിക്കണം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.- നവാസുദ്ദീന്‍ പറഞ്ഞു.

പ്രതിഫമില്ലാതെ നിരവധി സിനിമകളില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.സുനില്‍ ഷെട്ടിയും ഫര്‍ദീന്‍ ഖാനും ഒന്നിച്ച റാം ഗോപാല്‍ വര്‍മയുടെ ജംഗിളില്‍ തനിക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല എന്നാണ് താരം പറയുന്നത്. അതിനു പകരമായി രണ്ടുമൂന്നും മാസം താന്‍ നിര്‍മാണ കമ്പനിയില്‍ പോയി ഭക്ഷണം കഴിച്ചിരുന്നു എന്നാണ് നവാസുദ്ദീന്‍ പറയുന്നത്.

Advertisment