Advertisment

എറണാകുളം കാലടി പാലം എത്രയും വേഗം പുനർ നിർമ്മിക്കണമെന്നും നിലവിലെ പാലത്തിന്റെ അറ്റകുറ്റ പണി എത്രയും വേഗം പൂർത്തികരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കാലടി ഇടവക വികാരി റവ. ഫാ ജോൺ പുതുവ ഉപവസിച്ചു

New Update

publive-image

Advertisment

കാലടി: എറണാകുളം കാലടി പാലം എത്രയും വേഗം പുനർ നിർമ്മിക്കണമെന്നും നിലവിലെ പാലത്തിന്റെ അറ്റകുറ്റ പണി എത്രയും വേഗം പൂർത്തികരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് കാലടി ഇടവക വികാരി റവ. ഫാ ജോൺ പുതുവ ഉപവസിച്ചു.

നിരവധി വർഷങ്ങളായി നാട്ടുകാരും യാത്ര കാരും വിവിധ രാഷ്ട്രീയ പാർട്ടികളും പാലത്തിനു വേണ്ടി പ്രതിഷേധങ്ങളും സമരങ്ങളും നടത്തിയിട്ടും മാറി മാറി വരുന്ന സർക്കാരുകൾ അനുകൂല നടപടികൾ വാഗ്ദാനം ചെയ്യുന്നതല്ലാതെ ഇതുവരെ ഇതിന് ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ല.

സമാന്തര പാലത്തിന് നയപരമായ അനുമതിക്കിട്ടിയിട്ടുണെങ്കിലും സ്ഥലമിടുപ്പും അലയ്മെന്റ് എന്നി വിഷയങ്ങളിൽ സ്ഥലം എംഎല്‍എയും തദേശ പ്രതിനിധികളും നിരന്തരമായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്നല്ലാതെ യാതൊരു പുരോഗതിയും ഉണ്ടാകുന്നില്ല.

publive-image

ദിനം പ്രതി ആയിരകണക്കിന് യാത്രകാരും വണ്ടികളുമാണ് ഈ പാലം വഴി കടന്നുപോകേണ്ടിവരുന്നത്. കോട്ടയം, ഇടുക്കി ഭാഗത്തു നിന്ന് കൊച്ചി എർപ്പോർട്ടിലേക്കും ത്രിശ്ശൂർ ഭാഗത്തേക്കും പോകുന്നതിന് ഈ പാലമാണ് ഉപയോഗിക്കുന്നത്. നിരവധി പേർ സമയത്ത് എർപോർട്ടിൽ സമയത്ത് എത്താനും ആബുലൻസുകൾക്ക് രോഗി അങ്കമാലി ഭാഗത്തേക്ക് കൊണ്ടുപോകാനും തടസം നേരിട്ടു വരുന്നതും കാലടി ടൗണിൽ അനിയന്ത്രിതമായ ട്രാഫിക് ജാം ഉണ്ടാകുന്നതും നിത്യസംഭവമാണ്.

ഇതിന് ഒരു ശാശ്വത പരിഹാരം ആവിശ്യപ്പെട്ടുകൊണ്ടാണ് റവ. ഫാ. ജോൺ പുതുവ ഉപവാസമനുഷ്ടിക്കാനായി മുന്നിട്ടിറങ്ങിയത്. നിരവധി സാമൂഹിക വിഷയങ്ങളിൽ ഇടപ്പെട്ട് തന്നെ പിന്തുന്ന യും സ്നേഹവും അറിയിക്കുകയും കഴിയാവുന്ന പ്രശ്നങ്ങൾക്ക് പരിഹാരവും കണ്ടെത്തുന്ന ജോൺ അചന്റെ ഇപ്പോഴഞ്ഞെ പാലത്തിന്റെ ശോചനാവസ്ഥയുടെ കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി മുന്നിട്ടിറങ്ങിയതിനെ ഇടവക ജനങ്ങളും പൊതുജനങ്ങളും ഒരേ പോലെ പിന്തുണയറിച്ച് രംഗത്തുവന്നിരിക്കുകയാണ്.

kochi news
Advertisment