Advertisment

വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം മുളന്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിൽ ആരംഭിച്ചു

New Update

publive-image

Advertisment

മുളന്തുരുത്തി: കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം, തൊഴിലില്ലായ്മ, അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം മുളന്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിൽ ആരംഭിച്ചു.

സത്യാഗ്രഹം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജെയ്ക്ക് സി തോമസ് ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.

publive-image

യോഗത്തിൽ സിപിഐ എം ഏരിയ സെക്രട്ടറി ടി. സി.ഷിബു, ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് എ.വി കുര്യാക്കോസ്, ഡിവൈഎഫ്ഐ മുൻ നേതാവ് കെ.എ. ജോഷി, സിപിഐഎം മുളന്തുരുത്തി ലോക്കൽ സെക്രട്ടറി പി.എൻ.പുരുഷോത്തമൻ, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം വി കെ വിവേക്, ഡിവൈഎഫ്ഐ ബ്ലോക്ക് ആക്ടിങ് സെക്രട്ടറി അർജുൻ ബാബു, എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രതു കൃഷ്ണൻ, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു. വരുന്ന ദിവസങ്ങളിൽ വ്യത്യസ്ത മേഖലയിലെ പ്രഗത്ഭർ സമരത്തെ അഭിവാദ്യം ചെയ്യും.

kochi news
Advertisment