Advertisment

വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം മുളന്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിൽ മൂന്നാം ദിവസം തുടരുന്നു

New Update

publive-image

Advertisment

മുളന്തുരുത്തി: കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം, തൊഴിലില്ലായ്മ, അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം മുളന്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിൽ തുടരുന്നു.

സത്യാഗ്രഹത്തിന്റെ മൂന്നാം ദിവസം എസ്എഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് സി.എസ്  അമൽ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ട്രഷറർ എ.കെ ദാസ് മുഖ്യ പ്രഭാഷണം നടത്തി. വൈകീട്ട് ചേർന്ന സമാപന യോഗം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.ബി രതീഷ് ഉദ്ഘാടനം ചെയ്തു.

യോഗത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ആക്ടിങ് സെക്രട്ടറി അർജുൻ ബാബു, സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, വി.എസ് സനത്ത് തുടങ്ങിയവർ സംസാരിച്ചു.

kochi news DYFI
Advertisment