Advertisment

കേന്ദ്ര സര്‍ക്കാരിന്‍റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച റിലേ സത്യാഗ്രഹം മുളന്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിൽ സമാപിച്ചു

New Update

publive-image

Advertisment

മുളന്തുരുത്തി: കേന്ദ്ര സർക്കാരിന്റെ തെറ്റായ വാക്സിൻ നയം, തൊഴിലില്ലായ്മ, അനിയന്ത്രിതമായ ഇന്ധന വില വർദ്ധനവ് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചു കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സെപ്റ്റംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച റിലേ സത്യാഗ്രഹം മുളന്തുരുത്തി ബിഎസ്എന്‍എല്‍ ഓഫീസിന് മുന്നിൽ സമാപിച്ചു.

സത്യാഗ്രഹത്തിന്റെ അവസാന ദിവസം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സ: എന്‍.ജി സുജിത്ത്കുമാർ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് സ: വൈശാഖ് മോഹൻ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ മുൻകാല ഡിവൈഎഫ്ഐ നേതാവും, മുൻ മുളന്തുരുത്തി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.എ ജോഷി മുഖ്യ പ്രഭാഷണം നടത്തി. വെള്ളിയാഴ്ച വൈകീട്ട് ചേർന്ന സമാപന യോഗം ഡിവൈഎഫ്ഐ മുൻ ജില്ലാ ജോ.സെക്രട്ടറി എ.ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു.

സമരത്തിന്റെ ഭാഗമായി 4 മണി മുതൽ 4.10 വരെ ചക്ര സ്തംഭന സമരവും സംഘടിപ്പിച്ചു. യോഗത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് ആക്ടിങ് സെക്രട്ടറി അർജുൻ ബാബു, എസ്എഫ്ഐ ഏരിയ സെക്രട്ടറി രാഹുൽ സത്യൻ, മഹാത്മാ ഗാന്ധി സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി പി.എസ്.വിപിൻ, പി.അനന്ദ് കുമാർ, അജ്മില ഷാൻ, ശ്യാം മോഹൻ തുടങ്ങിയവർ സംസാരിച്ചു.

kochi news
Advertisment