Advertisment

ബെവ്കോ മദ്യശാല: തീരുമാനം പിൻവലിച്ച സർക്കാർ തീരുമാനം സ്വാഗതാർഹം - കെസിബിസി

New Update

publive-image

Advertisment

കെസിബിസിയും കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും നടത്തിയ പ്രതിഷേധ നില്പ് സമരം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്യുന്നു. ഷൈബി പാപ്പച്ചൻ, പി.ഐ നാദിർഷ, എം.പി. ജോസി, ചെറിയാൻ മുണ്ടാടൻ, കെ.എ. പൗലോസ്, ജോസ് പടയാട്ടി, ഡേവീസ് ചക്കാലക്കൽ, തോമസ് മറ്റക്കര, ഇ.പി വർഗ്ഗീസ്  സമീപം

അങ്കമാലി: കെഎസ്ആർടിസി ഡിപ്പോ കോംപ്ലക്സുകളിൽ ബെവ്കോയുടെ മദ്യക്കടകൾ തുടങ്ങാനുള്ള നീക്കം സർക്കാർ പിൻവലിച്ചത് സ്വാഗതാർഹമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോൺ അരീക്കൽ, കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ എന്നിവർ പറഞ്ഞു.

ബെവ്കോ മദ്യശാലകൾ ആരംഭിക്കുന്നതിനെതിരെ മദ്യവിരുദ്ധ സംഘടനകളും മത-സാമൂഹ്യ- രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തിയതിനാലാണ് സർക്കാർ തീരുമാനം പിൻവലിച്ചത്.

മദ്യനയത്തിൽ സർക്കാർ നടത്തുന്ന നിരന്തരമായ വാഗ്ദാന ലംഘനത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയും സംയുക്തമായി അങ്കമാലി ടൗൺ കപ്പേള ജംഗ്ഷനിൽ പ്രതിഷേധ നില്പ് സമരം നടത്തി.

ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ സമരം ഉദ്ഘാടനം ചെയ്തു. മദ്യം സാമൂഹിക വിപത്തായതിനാൽ അതിന്റെ ലഭ്യതയും ഉപയോഗവും കുറച്ച് കൊണ്ടു വരുമെന്ന വാഗ്ദാനം ലംഘിച്ച് അവ വ്യാപകമാക്കാനുള്ള നീക്കം സർക്കാർ നടത്തുന്നത് ജനദ്രോഹപരമാണെന്ന് ചാർളി പോൾ പറഞ്ഞു.

യോഗത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി പ്രസിഡന്റ് കെ.എ പൗലോസ് അധ്യക്ഷനായി. ഷൈബി പാപ്പച്ചൻ, എം.പി. ജോസി, പി.ഐ നാദിർഷ, ചെറിയാൻ മുണ്ടാടൻ, ജോസ് പടയാട്ടി, ഡേവീസ് ചക്കാലക്കൽ, ഇ.പി. വർഗ്ഗീസ്, തോമസ് മറ്റക്കര , സാബു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.

kcbc
Advertisment