Advertisment

ബിഡിജെഎസ് പിറവം നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം വിജയ് ദിനമായി ആചരിച്ചു

New Update

publive-image

Advertisment

പിറവം: ബിഡിജെഎസ് പിറവം നിയോജകമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിവസം വിജയ് ദിനമായി ആചരിച്ചു. മാനവരാശിയെ ഉന്മൂലനം ചെയ്യുന്ന തരത്തിൽ പടർന്നുപിടിച്ച കോവിഡ് 19 എന്ന വൈറസിനെതിരെ ലോകത്തിന് മാതൃകയാകും വിധം ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഭാരതത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

കോവിഡ് പ്രതിരോധ വാക്സിനേഷൻ ഒന്നാം ഘട്ടം സംപൂർണ്ണതയിലേക്ക് എത്തുന്ന ഈ അവസരത്തിൽ നമ്മുടെ രാഷ്ട്രപിതാവിന്റെ 152 ജന്മദിനമായ ഒക്ടോബർ 2 ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിജീക്കും രാപ്പകൽ സ്വന്തം ജീവൻ പോലും വകവയ്ക്കാതെ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്കും ആദരവ് അർപ്പിച്ചുകൊണ്ട് ബിഡിജെഎസ് വിജയ് ദിനമായി സംസ്ഥാനവ്യാപകമായി ആചരിക്കുന്നു.

ഇതിന്‍റെ ഭാഗമായി ബിഡിജെഎസ് പിറവം നിയോജകമണ്ഡലത്തിന്റെ നേതൃത്വത്തിൽ പിറവം ഓപ്പൺ പാർക്കിന് മുമ്പിൽ മുമ്പിൽ നടന്ന വിജയ് ദിന സമ്മേളനം ബിഡിജെഎസ് പിറവം നിയോജകമണ്ഡലം സെക്രട്ടറി അഭിലാഷ് പി ആർ സ്വാഗതവും പിറവം നിയോജകമണ്ഡലം പ്രസിഡന്റ് കെ ജി പുരുഷോത്തമൻ അധ്യക്ഷ പ്രസംഗവും നടത്തിയ യോഗം ബിഡിജെഎസ് എറണാകുളം ജില്ല വൈസ് പ്രസിഡന്റ് സുരേഷ് ചന്തേലി ഉദ്ഘാടനവും പുഷ്പാർച്ചനയും നടത്തി.

തുടർന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ മുഖ്യപ്രഭാഷണവും നിയോജകമണ്ഡലം ജോയിൻ സെക്രട്ടറി രസു രഘു കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisment