Advertisment

ഫാഷിസ്റ്റുകൾ നിർമ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങൾ തിരിച്ചറിഞ്ഞ് ചെറുക്കാൻ സമൂഹത്തിന് ബാധ്യതയുണ്ട് - സോളിഡാരിറ്റി സമ്മേളനം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

എറണാകുളം: വെറുപ്പിലും വംശീയ വിദ്വേഷത്തിലും അധിഷ്ടിതമായ ഇസ്‌ലാമോഫോബിയ പ്രചാരങ്ങൾ ബോധപൂർവം ഫാഷിസ്റ്റുകൾ ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതിൽ ഫാഷിസ്റ്റ് വിരുദ്ധർ പോലും പരാജയപ്പെടുന്നു.

രാഷ്ട്രീയമായ ഫാഷിസത്തെ എതിർക്കുമ്പോൾ തന്നെ സാംസ്കാരിക ഫാഷിസവും അതിൻ്റെ മുഖ്യ ഉള്ളടക്കമായ മുസ്ലിം വിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ പാരമ്പര്യമായ മതസൗഹാർദ്ദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കടക്കമുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി പറഞ്ഞു.

publive-image

ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായിരുന്നു. ആംനസ്റ്റി ഇൻറർനാഷണൽ പ്രസിഡൻ്റ് ആകാർ പട്ടേൽ, ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, ദ ക്വിൻ്റ് എഡിറ്റർ ആദിത്യ മേനോൻ, സാമൂഹിക പ്രവർത്തക ഫാത്തിമ ശബരിമല, സോഷ്യൽ ആക്ടിവിസ്റ്റ് നർഗിസ് ഖാലിദ് സൈഫി, ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻ്റ് അമീർ മുജീബ് റഹ്മാൻ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻ്റ് പി.വി റഹ്മാബി, ജി.ഐ ഒ സംസ്ഥാന പ്രസിഡൻ്റ്

അഡ്വ.തമന്ന സുൽത്താന, എസ് ഐ ഒ സംസ്ഥാന പ്രസിഡൻ്റ് അംജദ് അലി ഇ.എം, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ടി സുഹൈബ്, എന്നിവര്‍ പങ്കെടുത്തു.

സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി സ്വാഗതവും സംസ്ഥാന സമ്മേളന ജനറൽ കൺവീനർ ഷബീർ സി.കെ നന്ദിയും പറഞ്ഞു. പതിനായിരത്തിലധികം പേർ പങ്കെടുത്ത യുവജനറാലിയും സമ്മേളനത്തിൻ്റെ ഭാഗമായി നടന്നു.

Advertisment