Advertisment

ഡിവൈഎഫ്ഐ കണയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ സദസ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കണയന്നൂർ: ഡിവൈഎഫ്ഐ കണയന്നൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജനകീയ സമിതിയും, സദസ്സും സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് രണദേവ് അധ്യക്ഷത വഹിച്ചു. ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ആർ രാജേഷ് ഉദ്ഘാടനം ചെയ്തു.

'ലഹരിയും സമൂഹവും' എന്ന വിഷയത്തിൽ ഡോ. അരുൺ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ജി. ജയരാജ്, ബിനോജ് വാസു, എം ഗോവിന്ദൻ, കെ ഹരികൃഷ്ണൻ, ലിജോ ജോർജ്, സൈലസ് സണ്ണി, അശ്വതി പി എ തുടങ്ങിയവർ സംസാരിച്ചു.

31 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. ഓമന ധർമ്മൻ (ചെയർപേഴ്‌സൺ), രണദേവ്, രജനി മനോഷ് (വൈ. ചെയർപേഴ്‌സൺമാർ), കെ ഹരികൃഷ്ണൻ (കൺവീനർ), സൈലസ് സണ്ണി, കെ എസ് ബാലചന്ദ്രൻ (ജോ. കൺവീനർമാർ). ലഹരി മാഫിയക്ക് എതിരായി വിവിധങ്ങളായ പ്രവർത്തനങ്ങൾ സമിതി ഏറ്റെടുക്കും.

Advertisment