Advertisment

അലൂമിനിയം ഡീലേഴ്സ് ഫോറം അഞ്ചാമത് സംസ്ഥാന സമ്മേളനം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

അലൂമിനിയം ഡീലേഴ്സ് ഫോറം അഞ്ചാമത് സംസ്ഥാന സമ്മേളനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: അലൂമിനിയം വ്യാപാരികളുടെ സംഘടനയായ കേരള അലൂമിനിയം ഡീലേഴ്സ് ഫോറത്തിന്റെ അഞ്ചാമത് സംസ്ഥാന സമ്മേളനം നിയമ- വ്യവസായ- കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. സിയാല്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ അലൂമിനിയം വാര്‍ത്താ മാസികയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. മലയാളികള്‍ക്ക് അലൂമിനിയത്തിന്റെ സാദ്ധ്യതകള്‍ പരിചയപ്പെടുത്തിയ മന്‍ഹര്‍ ജെ സഗര്‍ജിഗയെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു.

പ്രസിഡന്റ് ഷജല്‍ മുഹമ്മദ് ടി പി എം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മധുബെന്‍ എബ്രഹാം സ്വാഗത പ്രസംഗം നടത്തി. വൈകിട്ട് നടന്ന പൊതു സമ്മേളനം എഡിഎഫ് രക്ഷാധികാരി ബാബു. എം.എന്‍ ഉത്ഘാടനം ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അലൂമിനിയം ഉത്പന്നങ്ങളുടെ പ്രദര്‍ശനം സംസ്ഥാന പ്രസിഡണ്ട് ഷജല്‍ മുഹമ്മദ് ടി.പി.എം നിര്‍വഹിച്ചു.

അലൂമിനിയം ഡീലേഴ്‌സ് ഫോറത്തിന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു

publive-image

ഷജല്‍ മുഹമ്മദ് ടി പി എം (പ്രസിഡന്റ്), മധുബെന്‍ എബ്രഹാം (ജനറല്‍ സെക്രട്ടറി)

കൊച്ചി: അലൂമിനിയം ഡീലേഴ്‌സ് ഫോറത്തിന്റെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഷജല്‍ മുഹമ്മദ് ടി പി എം (പ്രസിഡന്റ് ), മധുബെന്‍ എബ്രഹാം (ജനറല്‍ സെക്രട്ടറി), ബൈജു കെ തോമസ് (ട്രഷറര്‍ ) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അലൂമിനിയം ഡീലേഴ്‌സ് ഫോറം അഞ്ചാമത് സംസ്ഥാനസമ്മേളനത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ആന്റണി ഡി മുണ്ടക്കല്‍, സുധീന്ദ്രന്‍ കെ ആര്‍ , കമാല്‍ ടി പി , പരേഷ് എസ് ഷാ , മുഹമ്മദ് ബഷീര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. സെബി റാഫേല്‍ , ഇര്‍ഷാദ് എം പി, ജോസ് പി പി , ബിജോയ് ജേക്കബ് തോമസ്, ശ്രീകാന്ത് ആര്‍ ബി എന്നിവരാണ് സെക്രട്ടറിമാര്‍ . എം എന്‍ ബാബുവിനെ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.

Advertisment