Advertisment

സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

New Update

publive-image

Advertisment

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ മണിക്കൂർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഒരു താൽക്കാലിക അധ്യാപകനെ ആവശ്യമുണ്ട്. യു.ജി.സി. യോഗ്യതയുളളവർക്ക് അപേക്ഷിക്കാം.

യു.ജി.സി. യോഗ്യതയുളളവരുടെ അഭാവത്തിൽ സംസ്കൃതം ജനറൽ വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും പരിഗണിക്കും. പ്രസ്തുത തസ്തികയിലേയ്ക്കുളള വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി ഒൻപതിന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ സംസ്കൃതം ജനറൽ വിഭാഗത്തിൽ നടത്തും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ രേഖകളുമായി സംസ്കൃതം ജനറൽ വിഭാഗത്തിൽ എത്തണമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment