Advertisment

കേളി കലാമേള ഒരുക്കങ്ങൾ പൂർത്തിയായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

 

ഭാരതത്തിന്റെ സമ്പന്നമായ കലാ-സാഹിത്യ-സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയമായകലാവിഷ്കാരങ്ങൾക്ക് ആഗോളതലത്തിൽ അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വിറ്റ്സർലൻഡിലെ കലാസാംസ്കാരിക സംഘടനയായ കേളിയുടെ 17 മത് കേളി ഇന്റർനാഷണൽ കലാമേളക്ക് ജൂൺ 4,5 തീയതികളിൽ സൂറിച്ചിലെ ഫെഹ്രൾടോർഫ് (Fehraltorf) ൽ തിരശീല ഉയരും.

പ്രസംഗം, ഡാൻസ്, മോണോആക്ട്, ഫാൻസിഡ്രസ്, തുടങ്ങി വിവിധ കലാമത്സരങ്ങൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ അടുത്ത രണ്ടു ദിവസങ്ങളിൽ അരങ്ങേറും.

പ്രായപരിധിയില്ലാതെ ആർക്കും പങ്കെടുക്കാവുന്ന ഷോർട്ട് ഫിലിം, ഫോട്ടോഗ്രഫി, ഓപ്പൺപെയിൻറിംഗ് തുടങ്ങിയവ ഈ വർഷത്തെയും പ്രത്യേകതകളാണ്. ഓപ്പൺ പെയിൻറിംഗിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് ഇ ടി ടി ഹോളിഡേയ്‌സ് സ്വിറ്റ്സർലൻഡ് (ETT Holidayട Switzerland) സ്പോൺസർ ചെയ്യുന്ന മനോഹരമായ ട്രോഫിയും പ്രശസ്തിപത്രവും ലഭിക്കും.

publive-image

ഏറ്റവും നല്ല ഷോർട്ട്ഫിലിമിന് പ്രോസിഗ്രൂപ്പ് ഓസ്ട്രിയ സ്പോൺസർ ചെയ്യുന്ന ട്രോഫിയും 35,000 രൂപയും സമ്മാനമായി നൽകും. രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് പ്രോസിഗ്രൂപ്പ് നൽകുന്നട്രോഫികളും ലഭിക്കുന്നതാണ്. സമാപന ദിവസമായ ജൂൺ 5 ഞായറാഴ്ച സ്വിറ്റ്സർലൻഡിലെ ഇന്ത്യൻ അംബാസിഡർ സഞ്ജയ് ഭട്ടാചാര്യ മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ പ്രശസ്ത കൊറിയോഗ്രാഫർ ജോർജ് ജേക്കബ് അൻപതിലധികം കലാപ്രതിഭകളെ അണിയിച്ചൊരുക്കുന്ന മെഗാ ഷോ കൂടാതെ ഭരതനാട്യം ഫ്യൂഷൻ, ലൈവ് മ്യൂസിക് , സിനിമാറ്റിക് ഡാൻസ് എന്നിവയും അരങ്ങേറുന്നു.

Advertisment