Advertisment

വഖഫ് ബോർഡ് നിയമനം പി എസ് സിക്ക് വിടാനുള്ള തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടാനുള്ള കേരള സർക്കാരിന്റെ തീരുമാനം ദുരുദ്ദേശ്യപരവും ഏറെ സങ്കീർണവുമായ വിഷയമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി.

95-ലെ കേന്ദ്ര വഖഫ് നിയമപ്രകാരം സംസ്ഥാനത്തെ വഖഫ് ബോർഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം കേരള സംസ്ഥാന വഖഫ് ബോർഡിന് നിക്ഷിപ്തമാണ്. വഖഫ് റെഗുലേഷൻ അനുസരിച്ച് നിയമിക്കപ്പെടുന്നവർ മുസ്ലീങ്ങൾ ആയിരിക്കണം എന്ന് പ്രത്യേകം നിഷ്കർഷിച്ചിട്ടുണ്ട്. നിയമന കാര്യത്തിൽ സർക്കാരിന് യാതൊരു അധികാരവും ഇല്ലാത്ത ഈ വിഷയത്തിലാണ് സർക്കാർ നിയമവിരുദ്ധമായി കൈകടത്തി വിശ്വാസികളെ വെല്ലുവിളിച്ചിരിക്കുന്നത്. ആറ് പതിറ്റാണ്ട് കാലത്തെ കേരള വഖഫ് ബോർഡ് സേവന ചരിത്രം

സുതാര്യമായിരിക്കെ ഇത്തരമൊരു കുൽസിത നീക്കം രാജ്യവ്യാപകമായ തെറ്റായ

കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ദേവസ്വം - വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് സിക്ക് വിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും മുന്നോക്ക സമുദായത്തിലെ ശക്തമായ സമ്മർദ്ദത്തിനും ഭീഷണിക്കും വഴങ്ങി ദേവസ്വംബോർഡ് നിയമനങ്ങൾക്ക് വേണ്ടി പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കാനാണ് സർക്കാർ തീരുമാനിച്ചത്.  പ്രസ്തുത ഓർഡിനൻസിൽ അംഗങ്ങൾ ഹിന്ദു മത വിശ്വാസിയും ക്ഷേത്രാചാരങ്ങളിൽ വിശ്വസിക്കുന്നവരും ആവണമെന്ന് പ്രത്യേകം നിഷ്കർഷിക്കുന്നുണ്ട്. എന്നാൽ വഖഫ് ബോർഡ് നിയമനം മാത്രം പിഎസ്സിക്ക് വിടുകവഴി ഇരട്ടത്താപ്പ് നയമാണ് സർക്കാർ സ്വീകരിച്ചത്.

യോഗ്യതാ വാദം ഉയർത്തിയാണ് വഖഫ് ബോർഡിലെ 130 നിയമനങ്ങൾ പി എസ് സിക്ക് വിടുന്നതെന്ന് പറയുമ്പോൾ തന്നെയാണ് ആയിരത്തിലധികം ജീവനക്കാരെ നിയമിക്കുന്ന ദേവസ്വം ബോർഡിലെ നിയമനങ്ങൾ റിക്രൂട്ട്മെന്റ് ബോർഡിന്  വിട്ടുകൊടുക്കുന്നത്. ഇത്തരം സാമുദായിക ധ്രുവീകരണ നിലപാടുകളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്തു.

യോഗത്തിൽ ബ്ലോക്ക് പ്രസിഡണ്ട് റസാക്ക് മാക്കൂൽ സെക്രട്ടറി അലിമോൻ പട്ടാമ്പി അബ്ദുൽ അസീസ് ആലുവ എന്നിവർ സംസാരിച്ചു. പുതുതായി ഇന്ത്യൻ സോഷ്യൽ ഫോറത്തിലേക്ക് കടന്നുവന്നവരെ ബ്ലോക്ക് പ്രസിഡണ്ട് റസാക്ക് മാക്കൂൽ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. ചടങ്ങിൽ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഒലയ ഏരിയ പ്രസിഡന്റ് ഗഫൂർ പട്ടാമ്പി, ഇന്ത്യൻ സോഷ്യൽ ഫോറം മീഡിയ ഇൻചാർജ് ബിലാൽ എന്നിവർ ആശംസകൾ നേർന്നു.

Advertisment