Advertisment

സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ "ഉത്തമ കുടുംബം സുരക്ഷിത സമൂഹം" കാമ്പയിൻ ലോഗോ പുറത്തിറക്കി

New Update

publive-image

Advertisment

ജിദ്ദ: "ഉത്തമ കുടുംബം സുരക്ഷിത സമൂഹം" എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ സംഘടിപ്പിക്കുന്ന ത്രൈ മാസ കാമ്പയിന്റെ ലോഗോ പുറത്തിറക്കി. ജിദ്ദാ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ലോഗോ പ്രകാശനം നിർവഹിച്ചു. പ്രകാശന ചടങ്ങിൽ ജി സി സി ഇസ്ലാഹീ കോഡിനേഷൻ കമ്മിറ്റി ചെയർമാൻ സലാഹ് കാരാടൻ , നാഷണൽ കമ്മിറ്റി സെക്രട്ടറി ജരീർ വേങ്ങര, ഇസ്‌ലാഹി സെന്റർ ജിദ്ദ പ്രസിഡന്റ് അബ്ദുൽ ഗഫൂർ വളപ്പൻ, വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി സെക്രട്ടറി ശകീൽ ബാബു തുടങ്ങിയവർ സംബന്ധിച്ചു.

സെപ്തംബർ 01 മുതൽ നവംബർ 30 വരെയുള്ള കാലയളവിലാണ് കാമ്പയിൻ അരങ്ങേറുക. കാമ്പയിന്റെ ദേശീയ തല ഉദ്ഘാടനം സെപ്റ്റംബർ 03 വെള്ളി ഉച്ചക്ക് രണ്ടു മണിക്ക് സൂം ഓൺലൈൻ പ്ലാറ്റ് ഫോം വഴി നടക്കും. കേരളത്തിൽ നിന്നുള്ള പ്രമുഖ മത സാമൂഹിക രാഷ്ട്രീയ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു സെപ്തംബർ 01 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ നടക്കുന്ന

ശാന്തിയും സമാധാനവുമുള്ള കുടുംബാന്തരീക്ഷമാണ് സുരക്ഷിതമായ സമൂഹ നിർമ്മിതിക്കുള്ള പോംവഴിയെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുകയും അക്കാര്യത്തിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നതിനും വേണ്ടിയാണ് കാമ്പയിൻ എന്ന് സംഘാടകർ വിശദീകരിച്ചു. ഉത്തമ കുടുംബങ്ങളാണ് സുരക്ഷിത സമൂഹത്തിന്റെ അടിസ്ഥാനം എന്ന സന്ദേശം വീടകങ്ങളിൽ എത്തിക്കുകയും മൂല്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുകയെന്ന ഉദ്യേശത്തോടെ സൗദിയിൽ ത്രെമാസ കാമ്പയിൻ. സൗദി ദേശീയ തലത്തിൽ ആചരിക്കുന്ന കാമ്പയിനോടനുബന്ധിച്ച് യൂത്ത് മീറ്റ്, വനിതാ സംഗമം, ഫാമിലി മീറ്റ്, പ്രീ മെരിറ്റൽ കൗൺസിലിംഗ്, സോഷ്യൽ മീഡിയാ അവൈർനസ് പ്രോഗ്രാം, കരിയർ ഗൈഡൻസ് , ബഹുജന സംഗമം, ടീൻസ് മീറ്റ്, പ്രവർത്തക സംഗമം, സർഗോത്സവം, ഖുർആൻ സമ്മേളനം (വെളിച്ചം) മത സൗഹാർദ്ദ സംഗമം, പാരന്റ്സ് മീറ്റ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

Advertisment