Advertisment

ഖിദ്‌മ ചാരിറ്റി പൊന്നാനി വിദ്യാർത്ഥികളെ ആദരിച്ചു

New Update

publive-image

പൊന്നാനി: സാമൂഹ്യ സേവന, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന പൊന്നാനിയിലെ ഖിദ്‌മ ചാരിറ്റി വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. ഇക്കഴിഞ്ഞ എസ്. എസ്. എൽ. സി, പ്ലസ് ടൂ പരീക്ഷകൾ പാസ്സായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെയാണ് ഖിദ്‌മ ആദരിച്ചത്.

ഖിദ്‌മ ചാരിറ്റിയുടെ മുഖ്യ രക്ഷാധികാരിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പറുമായ കെ. എം. മുഹമ്മദ്‌ ഖാസിം കോയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങു ഉൽഘാടനം ചെയ്തു. അദ്ദേഹം മൊമെന്റോ വിദ്യാർത്ഥികൾക്ക് കൈമാറി. ബഷീർ അദ്ധ്യക്ഷത വഹിച്ചു. കെ. അബ്ദുൽ കാദർ, കെ. എം മുഹമ്മദ്‌ ഫൈസൽ റഹ്‌മാൻ, കെ. ഹബീബ് റഹ്‌മാൻ, എം. ലിയ്യാഖത്ത്, ട്ടി. അശ്‌റഫ് എന്നിവർ പ്രസംഗിച്ചു.

Advertisment