Advertisment

പ്രവാസികൾക്കായി പ്രഖ്യാപനങ്ങൾ മാത്രം പോരാ, നടപടികളാണ് വേണ്ടത്: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: നമ്മുടെ രാജ്യത്തിൻറെ സമ്പദ്ഘടനയുടെ നേടും തൂണായി വർത്തിക്കുന്ന പ്രവാസികൾ കോവിഡ് മഹാമാരിയുടെ പിടിയിലമർന്നു ഞെരിഞ്ഞമരുമ്പോൾ ഭരണ കർത്താക്കളുടെ നെടുങ്കൻ പ്രഖ്യാപനങ്ങൾ മാത്രം പരിഹാരമാവില്ലെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റ ബ്രാഞ്ച് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു. തൊഴിലില്ലാതെ കഷ്ടതയനുഭവിക്കുന്ന പ്രവാസി കുടുംബങ്ങളുടെ ജീവിതാവസ്ഥയും അവരുടെ മക്കളുടെ വിദ്യാഭ്യാസമടക്കം നല്ല ഭാവിക്കായുള്ള നടപടികളാണ് ഭരണകൂടങ്ങൾ നടപ്പാക്കേണ്ടതെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.

സോഷ്യൽ ഫോറം മക്ക റോഡ് ബ്ലോക്കിന് കീഴിലെ ബഹ്റ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് പുതിയ ഭാരവവാഹികളെ തെരഞ്ഞെടുത്തു. സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗം റാഫി ചേളാരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി ഷബീഖ് വേങ്ങര (പ്രസിഡണ്ട്), അബ്ദുൽ ഖാദർ ഇയ്യാട് (സെക്രട്ടറി), അബ്ദുന്നാസർ ഫറോക്ക് (വൈസ് പ്രസിഡന്റ്), മരക്കാർ കുട്ടി വേങ്ങര, മുഹമ്മദ് എ.പി.(ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment