Advertisment

"സാബിയ സെയ്ഫിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ പിടികൂടുന്നതിൽ അനാസ്ഥ വെടിയണം; സംഭവത്തിൽ മുഖ്യധാരാ മാധ്യമങ്ങളും അഭിനവ സാംസകാരിക വക്താക്കളും പുലർത്തുന്ന മൗനം അവരിലെ ഫാഷിസ്റ്റ് മനസ്സ്": ഇന്ത്യൻ സോഷ്യൽ ഫോറം

New Update

publive-image

Advertisment

ജിദ്ദ: ഡൽഹി ലജ്പത് നഗർ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥ സാബിയ സെയ്ഫി എന്ന 21 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്യുകയും മനുഷ്യത്വരഹിതമായി വെട്ടിനുറുക്കി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ അധികൃതർ അനാസ്ഥ വെടിയണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംഭവം നടന്ന് ഒരാഴ്ചയിലധികമായിട്ടും പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ട് വരുന്നതിൽ പോലീസ് അലംഭാവം കാട്ടുകയാണ്. ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ പ്രതിരോധ സേനയിൽ അംഗമായിരുന്നിട്ടും സാബിയ സെയ്‌ഫിയെ ചിത്രവധം ചെയ്ത യഥാർത്ഥ പ്രതികളെ കണ്ടെത്തുന്നതിൽ അധികൃതർ തുടരുന്ന തണുപ്പൻ നടപടികൾക്കെതിരെ ഇരയുടെ കുടുംബം തന്നെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിനെതിരെ പ്രതിഷേധിക്കേണ്ടി വന്നിരിക്കുമാകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

നാലു മാസം മുമ്പ് മാത്രം ഡൽഹി സിവിൽ ഡിഫെൻസ് സേനയിൽ ജോലിയിൽ പ്രവേശിച്ച സാബിയ സെയ്‌ഫിയെ കഴിഞ്ഞ ആഗസ്റ്റ് 26 ന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോഴാണ് അക്രമികൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാൽസംഗം ചെയ്യുകയും ശരീരമാസകലം വെട്ടിനുറുക്കി വികൃതമാക്കുകയും അവയവങ്ങൾ ഛേദിക്കുകയും ചെയ്തത്.

മനഃസാക്ഷിയെ മരവിപ്പിക്കുന്ന വിധം കൂട്ടബലാൽസംഗവും അതിക്രൂരമായ കൊലപാതകവും രാജ്യ തലസ്ഥാനത്ത് ഒരു പ്രതിരോധ സേനാ ഉദ്യോഗസ്ഥയ്ക്ക് നേരെ നടന്നിട്ടും മുഖ്യധാരാ മാധ്യമങ്ങളും അഭിനവ സാംസകാരിക വക്താക്കളും കണ്ടില്ലെന്നു നടിച്ച് രാജ്യത്തിന് പുറത്തുള്ള വിഷയങ്ങൾ തേടി നടക്കുന്നത് അവർക്കുള്ളിലെ ഫാഷിസ്റ്റ് ചിന്താഗതിയും തികഞ്ഞ വിവേചനവുമാണെന്നും യോഗം വിലയിരുത്തി.

ഓൺലൈൻ യോഗത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ, നസ്രുൾ ഇസ്ലാം ചൗധരി, മിറാജ് അഹ്‌മദ്‌ ഹൈദരാബാദ്, നമീർ ചെറുവാടി (ദമ്മാം), ഇ.എം. അബ്ദുല്ല, ആലിക്കോയ ചാലിയം (ജിദ്ദ), ബഷീർ കാരന്തുർ, ഹാരിസ് മംഗളൂരു (റിയാദ്), മുഹമ്മദ് കോയ ചേലേമ്പ്ര, അബൂ ഹനീഫ മണ്ണാർക്കാട് (അബഹ) തുടങ്ങിയവർ സംസാരിച്ചു.

Advertisment