Advertisment

"പൂവണിയാത്ത സ്വപ്നങ്ങൾ": അബ്ദുറസാഖ് സ്വലാഹിയുടെ ഉൽബോധനം ദിശാബോധം നൽകി

New Update

publive-image

Advertisment

ജിദ്ദ: ഇന്നത്തേതിൽ നിന്ന്എ വ്യത്യസ്തമായിരുന്നു മുൻഗാമികളായ സദ്‌വൃത്തരുടെ ജീവിതാഭിലാഷം സംബന്ധിച്ച കാഴ്ചപ്പാടെന്ന് ഇസ്ലാമിക പണ്ഡിതൻ അബ്ദുറസാക് സ്വലാഹി ഉൽബോധിപ്പിച്ചു. സ്വന്തം ജീവിതത്തിൽ ഔന്നിത്യം കാത്തു സൂക്ഷിക്കുവാനും തന്റെ ശ്മശാ ന ജീവിതത്തെ ധന്യമാക്കുവാൻ എത്ര സമയം ചിലവഴിക്കാം എന്ന ചിന്ത യു മാ യിരുന്നു മുൻഗാമികൾക്കുണ്ടായിരുന്നത് എന്ന് ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ "പൂവണിയാത്ത സ്വപ്നങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് വാ രാന്ത്യ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനെ ഭൂമിയിൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് അവന്റെ ആഗ്രഹങ്ങളും അവൻ കാത്ത് സൂക്ഷിക്കുന്ന സ്വപ്നങ്ങളുമാണ്. എന്നാൽ പലരുടെയും ആഗ്രഹങ്ങളും അഭിലാഷങ്ങളും വ്യത്യസ്ത മാണ്. അല്പമെങ്കിലും ധനം കൈവന്നിരുന്നു വെങ്കിൽ എന്ന് ദരിദ്രനും ഉള്ള ധനം വർധിപ്പിക്കാൻ ധനികനും ആഗ്രഹിക്കുമ്പോൾ രോഗിയായ ഒരാൾ എങ്ങിനെ യെങ്കിലും തന്റെ രോഗം മാറി ക്കിട്ടിയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് .

ജീവിതത്തിൽ മറ്റുള്ളവരുടെ ന്യൂനതകൾ കണ്ടെത്താൻ ശ്രമിക്കുന്നവരാണ് പലരും. അത്തരം ആളുകൾ സ്വന്തം ന്യൂനത കൾ എന്താണെന്ന് മനസ്സിലാക്കുകയും അവ തിരുത്താൻ ശ്രമിക്കുക യുമാണ് വേണ്ടത്..ഏത് നിമിഷവും നിലച്ചു പോകാവുന്ന ഒരു യന്ത്ര മാകുന്നു. മനുഷ്യൻ ഇത് മനസ്സിലാക്കി നന്മകൾ ആർജിച്ചു ജീവിതം അർത്ഥ പൂർണ മാക്കുക. സ്ര ഷ്ടാ വിന്നു കീഴ്പെടുക. അപ്പോൾ മനുഷ്യന്റെ ആഗ്രഹം സഫലീകരി ക്കപ്പെടുകയും സ്വപ്നങ്ങൾ പൂവണിയുക യും ചെയ്യും. സ്വലാഹി സദസ്യരെ ഉൽബോധി പ്പിച്ചു.

അബ്ബാസ് ചെമ്പൻ സ്വാഗതമാശംസിച്ചു. അസീസ് സ്വലാഹി നന്ദിയും പറഞ്ഞു.

Advertisment