Advertisment

ജിദ്ദയിലെ മലപ്പുറം സൗഹൃദവേദി എസ്‌ എസ്‌ എൽ സി, പ്ലസ്‌ ടു വിജയികളെ ആദരിച്ചു

New Update

publive-image

Advertisment

ജിദ്ദ: പുതിയ തലമുറയിലെ കുട്ടികൾ ഏറെ പ്രാപ്തിയും ഒരുപാട് കഴിവുമുള്ളവരുമാണെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി. ഡൽഹി യൂണിവേഴ്സ്റ്റി പോലെയുള്ള നിരവധി അവസരങ്ങളുടെ വാതിലുകൾ തുറന്ന് കിടക്കുമ്പോൾ അതിലേക്ക് പുതിയ തലമുറയെ കൈപിടിച്ചു വഴികാണിക്കുവാനുള്ള ദൗത്യമാണ് നമുക്ക് ചെയ്യാനുള്ളത്. മലപ്പുറം നഗരസഭയുടെ മിഷൻ 1000 പദ്ധതി അതിനെ ഒരു തുടക്കമാണെന്നും അതിന്റെ ലക്ഷ്യ പൂർത്തീകരണത്തിന് ജിദ്ദയിലെ മലപ്പുറം സൗഹൃദ വേദിയുടേതടക്കം എല്ലാവരുടെ ഭാഗത്ത് നിന്നും പൂർണ പിന്തുണ വേണമെന്നും മുജീബ് പറഞ്ഞു.

ഇക്കഴിഞ്ഞ പ്ലസ് ടു - എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മലപ്പുറം സൗഹൃദ വേദി ജിദ്ദയുടെ സ്നേഹോപഹാരം നൽകുന്ന ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജിദ്ദയിലെ മലപ്പുറം സൗഹൃദ വേദിയിലെ അംഗങ്ങളുടെ മക്കളിൽ പ്ലസ് ടു - എസ് എസ് എൽ സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരായ എം ഇശാൽ ഫാത്തിമ, ഹിബ ഉപ്പൂടൻ , ഉമയ ഫൈഹ , സി അഹ്‌മദ്‌ ഷർജീൽ , കെ അബ്ദുള്ള റയ്ഹാൻ എന്നിവർക്ക് മുജീബ് കാടേരി ഉപഹാരങ്ങൾ നൽകി.

എ കെ മജീദ് പാണക്കാട് അധ്യക്ഷത വഹിച്ചു. സി എം ഇസ്മായിൽ മുണ്ടുപറമ്പ് , അബ്ദു പട്ടർക്കടവ്‌ നിയാസ്‌ കോയ്മ , അജ്മൽ നിഷാദ്‌ തുടങ്ങിയവർ നേതൃത്വം നൽകി. സലീം സൂപ്പർ സ്വാഗതവും കെ യൂനുസ് നന്ദിയും പറഞ്ഞു.

Advertisment