Advertisment

"മാനവശേഷി വികസനം": പൗരന്മാരുടെ തൊഴിൽ വൈധഗ്ദ്യം രാജ്യാന്തര മികവോടെ പരിപോഷിപ്പിക്കാനുള്ള പുതിയ പദ്ധ്വതി സൗദി കിരീടാവകാശി പ്രഖ്യാപിച്ചു

New Update

publive-image

Advertisment

ജിദ്ദ: പൗരന്മാരുടെ തൊഴിൽ ശേഷിയും പ്രവർത്തനക്ഷമതയും പ്രാദേശിക - രാജ്യാന്തര മികവോടെ പുഷ്ടിപ്പെടുത്തുകയെന്ന ഉദ്യേശത്തോടെ സൗദി കിരീടാവകാശി ബുധനാഴ്ച പുതിയൊരു പദ്ധ്വതി പ്രഖ്യാപിച്ചു. "മാനവശേഷി വികസനം" എന്ന നാമകരണത്തിലുള്ള പദ്ധ്വതി സൗദിയുടെ അഭിമാന ദർശനമായ "വിഷൻ 2030" മുന്നോട്ടുവെക്കുന്ന കാര്യങ്ങളുടെ സാക്ഷാല്കാരമാണ് പുതിയ പദ്ധ്വതിയുടെ അമരക്കാരൻ കൂടിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിഭാവന ചെയ്യുന്നത്. പ്രാദേശിക - രാജ്യാന്തര തലങ്ങളിൽ ദ്രുതഗതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുത്തൻ ആവശ്യകതകളും അവയിലൂടെ തുറന്നു കിട്ടുന്ന അവസരങ്ങളും ചൂഷണം ചെയ്യുന്നതിലൂടെയാണ് പദ്ധ്വതിയുടെ സാക്ഷാൽക്കാരം നേടിയെടുക്കുക.

പ്രാദേശികമായും രാജ്യാന്തര തലത്തിലും വർത്തമാന കാലത്തും ഭാവിയിലുമുള്ള വെല്ലുവിളികൾ വിജയകരമായി നേരിട്ടുകൊണ്ടുള്ള മാനവശേഷിയുടെ മികവ് പ്രകടിപ്പിക്കുന്ന പൗരന്മാരെ സജ്ജമാക്കാനാണ് മാനവശേഷി വികസന പദ്ധ്വതിയെന്ന് അതിന്റെ നടത്തിപ്പിനായുള്ള സമിതിയുടെ അധ്യക്ഷൻ കൂടിയായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വ്യക്തമാക്കി.

"വിഷൻ 2030" വിഭാവന ചെയ്യുന്ന 16 തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 89 പദ്ധതികളാണ് പുതിയ മാനവശേഷി വികസന പദ്ധ്വതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാനപരവും അനുയോജ്യവുമായ വിദ്യാഭ്യാസ അടിത്തറ എല്ലാവർക്കുമായി വികസിപ്പിക്കുക, അവരെ വർത്തമാന കാലത്തേക്കും ഭാവിയിലേക്കും പ്രാദേശിക - രാജ്യാന്തര തൊഴിൽ കമ്പോളത്തിന് പ്രാപ്തരാക്കുക, ആജീവനാന്ത പഠന അവസരങ്ങൾ ലഭ്യമാക്കുക എന്നീ മൂന്ന് പ്രധാന തന്ത്രപൂർണമായ നീക്കങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ പദ്ധ്വതി" - സൗദി കിരീടാവകാശി വിശദീകരിച്ചു.

എല്ലാ സൗദി പൗരന്മാർക്കും വേണ്ടിയുള്ളതാണ് പുതിയ പദ്ധ്വതിയെന്നും കിരീടാവകാശി അടിവരയിട്ടു. ബാല്യകാലത്ത് തുടങ്ങി കോളേജ്, സർവകലാശാല, ടെക്നിക്കൽ - പ്രൊഫഷണൽ സ്ഥാപനങ്ങളിലൂടെ ഒടുവിൽ തൊഴിൽ കമ്പോളത്തിൽ ചെന്നവസാനിക്കുന്ന മാനവശേഷി വികസനമാണ് ലക്ഷ്യം. ഇതിലൂടെ വിവരവും വൈധഗ്ദ്യവും സ്വായത്തമാക്കുന്ന പൗരൻ തൊഴിൽ കമ്പോളത്തിലെ ഗതിവിഗതികളെ ഉൾക്കൊള്ളുകയും ദൃഢമായ സമ്പദ് വ്യവസ്ഥയിൽ കൂടുതൽ ഉജ്വലമായ പങ്കാളിത്തം വഹിക്കണമെന്നുമാണ് കിരീടാവകാശിയുടെ ആഗ്രഹവും കാഴ്ചപ്പാടും.

അറിവിനോടുള്ള അഭിനിവേശം, മൂല്യങ്ങളിലുള്ള അഭിമാനം, ജോലിയിലെ വിജയം, പ്രാദേശിക - രാജ്യാന്തര തലങ്ങളിലായി നേതൃത്വ - മത്സരാധിഷ്ഠിത ശേഷി പരിപോഷിപ്പിക്കൽ, മികവും വിരുതും നിരന്തരമായി വികസിപ്പിക്കൽ തുടങ്ങിയ നിരവധി തന്ത്രപ്രധാനമായ തലങ്ങളിലൂടെ പൗരന്മാരെ സജ്ജമാക്കുമെന്ന് പുതിയ മാനവശേഷി വികസനം പറയുന്നു. ഇത്തരം അടിസ്ഥാനങ്ങളിൽ ഊന്നിയാണ് ലക്ഷ്യം കൈവരിക്കുക.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കഴിവുകൾ ഉൾപ്പെടെ ഭാവിയിലേക്കുള്ള കഴിവുകൾ ആർജിക്കുകയും വളർത്തുകയും ചെയ്യുകയെന്നതാണ് "മാനവശേഷി വികസനം" കൊണ്ട് ഉദ്യേശിക്കുന്നത്. സർഗ്ഗാത്മക ചിന്താ ശേഷി, വിവരങ്ങൾ വിശകലനം ചെയ്യുന്നതിലെ വിരുത്, സാമൂഹികവും വൈകാരികവുമായ ചിന്തകളുടെ പരിപോഷണം എന്നിവയിലൂടെയാണ് ഇത് കൈവരിക്കുക. ഇത്തരത്തിൽ പൗരന്മാരുടെ മത്സരാത്മക ചിന്തയും നാലാം വ്യാവസായിക വിപ്ലവത്തിന്റെ ആവശ്യകതകളും നേടിയെടുക്കാനാവുമെന്ന് പദ്ധ്വതി കണക്ക് കൂട്ടുന്നു.

Advertisment