Advertisment

"ഇന്ത്യ - സൗദി എയർ ബബിൾ കരാർ വേണം": ജിദ്ദ - കോട്ടക്കൽ മണ്ഡലം കെ എം സി സി

New Update

publive-image

Advertisment

ജിദ്ദ: ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന സഊദി അറേബ്യയുമായി എയർ ബബിൾ കരാർ ഒപ്പ് വെക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കോട്ടക്കൽ മണ്ഡലം കെ എം സി സി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ത്യ - സഊദി എയർ ബബിൾ കരാർ യഥാർഥ്യമായാൽ ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിൽ പോവാനും തിരിച്ചു വരാനും കൂടുതൽ സൗകര്യപ്പെടുമെന്ന് യോഗം അഭിപ്രാപ്പെട്ടു. നിലവിൽ പ്രവാസികൾക്ക് ചാർട്ടേഡ് വിമാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാനുള്ളതെന്ന് യോഗം ചൂണ്ടിക്കാട്ടി.

കോഴിക്കോട് - ജിദ്ദ സെക്റ്ററിൽ സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ, സഊദി എയർലയൻസ് എന്നിവയുടെ സർവീസ് ഉടനെ പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ഇന്ത്യയിൽ നിന്നും രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും സഊദിയിലേക്ക് നേരിട്ട് വരാനുള്ള അനുമതി ലഭിക്കാൻ സഊദി അധികൃതരുമായി ചർച്ച നടത്തണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സഊദി കെഎംസിസി നാഷണൽ കമ്മിറ്റി നടത്തുന്ന 'സ്നേഹ സാന്ത്വനം 2021' കിറ്റ് വിതരണം അവധിക്ക് നാട്ടിൽ പോയി കുടുങ്ങിയ പ്രവാസികൾക്ക് വലിയ അനുഗ്രഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കേരളത്തിലുടനീളം പ്രവാസികൾക്ക് കിറ്റ് വിതരണം നടത്തിയ സഊദി കെ എം സി സി നാഷണൽ കമ്മിറ്റിയെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

കൊവിഡ് പ്രോട്ടോകോൾ പാലിച്ചു ഷറഫിയ്യയിൽ വെച്ച് നടന്ന യോഗത്തിൽ ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ്‌ കല്ലിങ്ങൽ അധ്യക്ഷത വഹിച്ചു. ടി ടി ഷാജഹാൻ പൊന്മള, കെ. വി മുസ്തഫ കാവുമ്പുറം, ഹംദാൻ ബാബു കോട്ടക്കൽ, പി. എ റസാഖ്‌ വെണ്ടല്ലൂർ, ജാഫർ നീട്ടുകാറ്റിൽ വളാഞ്ചേരി, കുഞ്ഞാലി കുറ്റിപ്പുറം, മുഹമ്മദ്‌ റാസിൽ ഒളകര, ഹനീഫ വടക്കൻ, എം. പി അഷ്‌റഫ്‌, മുഹമ്മദ്‌ സുനീർ, ഹൈദർ പൂവ്വാട് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

ദിൽഷാദ് കാടാമ്പുഴ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ സ്വാഗതവും അൻവർ പൂവ്വല്ലൂർ നന്ദിയും പറഞ്ഞു.

Advertisment