Advertisment

ജിദ്ദയിൽ ഒന്നര മാസമായി ചികിത്സയിലായിരുന്ന തിരൂരങ്ങാടി സ്വദേശി മരണപ്പെട്ടു; ഖബറടക്കി

New Update

publive-image

Advertisment

ജിദ്ദ: പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് ജിദ്ദയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരണപ്പെട്ടു. മലപ്പുറം, തിരൂരങ്ങാടി, തെയ്യാല സ്വദേശിയും പരേതരായ പൈനാട്ട്, കൊടാശ്ശേരി ആലിയുടെയും ആയിശയുടെയും മകനുമായ അലവി (60) ആണ് വെള്ളിയാഴ്ച കിംഗ് ഫഹദ് ആശുപത്രിയിൽ വെച്ച് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഭാര്യ: ഖദീജ കൊളങ്ങത്ത്. മക്കള്‍: ഷമീര്‍ (ജുബൈല്‍) അമീര്‍. ഒന്നര മാസം മുമ്പ് ശരീരം കുഴഞ്ഞുണ്ടായ അസുഖത്തെ തുടർന്നാണ് അലവിയെ ആശുപത്രിയിൽ പ്രവേശിച്ചിരുന്നത്. മുഷറഫ ഏരിയയിലെ ഒരു കെട്ടിട സമുച്ചയത്തിൽ വാച്ച്മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു.

മൃതദേഹം ജിദ്ദയിൽ സംസ്കരിച്ചു. അന്ത്യകർമങ്ങൾക്ക് സുഹൃത്തുക്കളും കെ എം സി സി വെൽഫെയർ പ്രവർത്തകരും നേതൃത്വം നൽകി.

Advertisment