Advertisment

സൗദി: ഏതാനും മികച്ച തസ്തികകൾ കൂടി സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യാനൊരുങ്ങി തൊഴിൽ മന്ത്രാലയം

New Update

publive-image

Advertisment

ജിദ്ദ: മികച്ചതും മേത്തരവും എന്ന് വിലയിരുത്തപ്പെടുന്ന പ്രധാന തൊഴിൽ തസ്തികകൾ കൂടി സ്വദേശികൾക്ക് മാത്രമായി സംവരണം ചെയ്യാനുള്ള നീക്കത്തിലാണ് സൗദിയിലെ മാനവശേഷി - സമൂഹ വികസന (തൊഴിൽ) മന്ത്രാലയം. ഇതിനകം സംവരണം ചെയ്ത തസ്തികകൾക്ക് പുറമെയാണ് പുതുതായി സംവരണം ചെയ്യാനുദ്യേശിക്കുന്ന ഉന്നത നിലയിലുള്ള തസ്തികകൾ. എന്നാൽ ഏതെല്ലാം തസ്തികകളായിരിക്കും അടുത്ത പടിയായി സൗദി തൊഴിലന്വേഷകർക്കായി സംവരണം ചെയ്യുകയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

സ്വകാര്യ മേഖലയിലെ ബന്ധപ്പെട്ടവരുമായി സഹകരിച്ചു കൊണ്ട് ഇക്കാര്യത്തിൽ നീക്കങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്നും ചൊവാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രാലയം ഔദ്യോഗിക വാക്താവ് സഅദ് അബ്ദുല്ലാഹ് ആലുഹമ്മാദ് വെളിപ്പെടുത്തി. ആവശ്യകതയും ലഭ്യതയും ആവശ്യപ്പെടുന്ന നിയന്ത്രണമാണ് തൊഴിൽ കമ്പോളത്തിൽ മന്ത്രാലയം ലക്ഷ്യമാക്കുന്നതെന്നും തൊഴിൽ മന്ത്രാലയം വാക്താവ് വിവരിച്ചു.

കഴിഞ്ഞ കാലയളവിൽ, നിരവധി ഇടത്തരം, മേത്തരം ഗുണമേന്മയുള്ള തസ്തികകൾ സ്വദേശിവൽക്കരണം നടപ്പാക്കിയതാണ്. അക്കൗണ്ടന്റ്, എഞ്ചിനീയറിംഗ്, ഫർമസി, ഡെന്റൽ മെഡിസിൻ, ഐ ടി തൊഴിലുകൾ, വലിയ വാണിജ്യ മാളുകളിലെ സൂപ്പർവൈസർ, സെക്ഷൻ മാനേജർ, യൂണിറ്റ് മാനേജർ തുടങ്ങിയവ എന്നീ തസ്തികകൾ ഇത്തരത്തിലുള്ളവയാണ്. ഇതിലൂടെ, മഹാമാരിയുടെ സാഹചര്യം ഉണ്ടായിട്ട് പോലും സ്വദേശികളുടെ തൊഴിലില്ലായ്മ നന്നായി കുറക്കാൻ കഴിഞ്ഞതായി മന്ത്രാലയം വാക്താവ് പറഞ്ഞു. 2020 ലെ അവസാന പാദത്തിൽ തൊഴിലില്ലായ്മ 12.6% ആയിരുന്നത് 2021 ആദ്യ പാദത്തിൽ 11.7% ആയി കുറഞ്ഞെന്ന് സഅദ് ആലുഹമ്മാദ് ചൂണ്ടിക്കാട്ടി.

Advertisment