Advertisment

രഞ്ജു മാത്യുവിന് കേളി യാത്രയയപ്പ് നൽകി

New Update

publive-image

റിയാദ്:  എട്ട് വർഷത്തെ പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന കേളി കലാ സാംസ്കാരിക വേദി അൽ ഖർജ് ഏരിയ സഹബ യൂണിറ്റ് അംഗംയൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോട്ടയം കുടമാളൂർ സ്വദേശിയായ ഇദ്ദേഹം അൽ അഖ് വേൻ കോഴിഫാമിൽ ജോലി ചെയ്ത് വരികയായിരുന്നു.  യൂണിറ്റ് പരിധിയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ടോണി ആന്റണി അധ്യക്ഷനായിരുന്നു.  സെക്രട്ടറിറിയാസ് റസാഖ് സ്വാഗതമാശംസിച്ചു.

കേന്ദ്ര രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം,ഏരിയാ ജോയൻറ് ട്രഷറർ ജയൻ പെരുനാട് ഏരിയാ കമ്മിറ്റിയംഗം ഗോപാലൻ, രക്ഷാധികാരി സമിതിയംഗങ്ങളായ മണികണ്ഠ കുമാർ, നാസർ പൊന്നാനി, യൂണിറ്റ് ഭാരവാഹികളായ സന്തോഷ് കുമാർ, വിനോദ് ലത്വീഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.രഞ്ജു മാത്യുവിനുള്ള യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് സെക്രട്ടറി റിയാസ് റസാഖ് നൽകി യാത്രയയപ്പിന് രഞ്ജു മാത്യു നന്ദി പറഞ്ഞു

Advertisment