Advertisment

“ഫ്ളേവേർസ് ഓഫ് ഇന്ത്യ”: ജിദ്ദാ കോൺസുലേറ്റ് അങ്കണത്തിൽ, ഒക്ടോബര്‍ 15 ന്; ഇന്ത്യയെ രുചിച്ചറിയാൻ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം ഒരുക്കുന്ന പരിപാടി

New Update

publive-image

Advertisment

ജിദ്ദ: എഴുപത്തിയഞ്ചാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് അരങ്ങേറുന്ന 'ആസാദി കാ അമൃത് മഹോൽത്സവ്' ആഘോഷങ്ങളുടെ ഭാഗമായി ജിദ്ദയിൽ "ഫ്ളേവേർസ് ഓഫ് ഇന്ത്യ". ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഇന്ത്യ ഫ്രറ്റേർണിറ്റി ഫോറം സംഘപ്പിക്കുന്ന പരിപാടിയിൽ അത്യാകർഷകമായ ഇന്ത്യൻ പുളിയും മധുരവും രുചിച്ചറിയാം. ഇന്ത്യയുടെ വൈവിധ്യമാർന്ന രുചികൂട്ടുകൾ ഒരു കുടകീഴിൽ സമ്മേളിക്കുകയെന്നതായിരിക്കും ഏറ്റവും വലിയ മധുരമെന്ന് ജിദ്ദ ഇന്ത്യൻ ഫ്രറ്റേർണിറ്റി ഫോറം ഭാരവാഹികളായ ഫയാസ് അഹമ്മദ് ചെന്നൈ, ഇഖ്ബാൽ ചെമ്പൻ എന്നിവർ അവകാശപ്പെട്ടു.

ഈ മാസം പതിനഞ്ചാം തിയ്യതി വെള്ളിയാഴ്ച്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ നടത്തപ്പെടുന്ന പരിപാടിയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാ നങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളും പാചക വിദഗ്‌ദ്ധരും പരിപാടിയുടെ ഭാഗമാകും.

വൈകീട്ട് 5 മണി മുതൽ രാത്രി 7 മണി വരെയായിരിക്കും രുചികൂട്ടുകളുടെ പ്രദർശനം ഉണ്ടായിരിക്കുക. കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം മുഖ്യ അതിഥിയായിരിക്കും. സൗദി വെസ്റ്റേൺ റീജിയനിലെ സാമൂഹിക, സാംസ്‌കാരിക, വ്യവസായിക, മാധ്യമ രംഗത്തെ പ്രമുഖർ പരിപാടിയിൽ സമ്പന്ധിക്കും.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിപാടിയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിശിഷ്ടമായ ഭക്ഷണ സ്റ്റാളുകൾക്ക് പുറമെ ഇന്ത്യയിലെ വിവിധ തരത്തിലുള്ള ഭക്ഷ്യ വസ്തുക്കളുടെ പ്രദർശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ വിവരിച്ചു.

Advertisment