Advertisment

ഇന്ത്യൻ കോൺസുലർ ടീം പര്യടനങ്ങൾ വീണ്ടും; മദീനയിൽ 22 ന്, യാമ്പൂവിൽ 29 ന്

New Update

publive-image

Advertisment

ജിദ്ദ: ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഔദ്യോഗിക സംഘം മദീന, യാമ്പൂ എന്നീ നഗരങ്ങളിൽ പര്യടനം നടത്തുന്നു. ഒക്ടോബർ 22 ന് (വെള്ളിയാഴ്ച) മദീനയിലും 29 ന് (വെള്ളിയാഴ്ച) യാമ്പൂവിലും കോൺസുലർ സംഘം ക്യാമ്പ് ചെയ്യും. ഇരു സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാർക്ക് വേണ്ടി പാസ്പോര്ട്ട് പുതുക്കൽ, വിവിധ രേഖകൾ അറ്റസ്റ്റ് ചെയ്യൽ തുടങ്ങിയ സേവനങ്ങൾ ചെയ്തു കൊടുക്കും.

മദീനയിൽ ദുവൈത്ത ഏരിയയിലെ യൂണിവേഴ്സിറ്റി റോഡിലുള്ള അൽബൈദ ഹോട്ടൽ സ്യൂട്ടിലാണ് ക്യാമ്പ്. യാമ്പൂവിൽ കിംഗ് അബ്ദുൽ അസീസ് റോഡിൽ, യാമ്പൂ പോർട്ടിന് മുൻവശമുള്ള ഹയാത്ത് റളുവാ ഹോട്ടലിലായിണ് ഇന്ത്യൻ സംഘത്തിന്റെ ക്യാമ്പ്.

ഇന്ത്യൻ കോൺസുലർ ടീമിനെ സന്ദർശിച്ച് സേവനം ലഭിക്കാൻ ആഗ്രഹിക്കുന്നവർ https://www.vfsglobal.com/india/saudiarabia/Schedule-your-Appointment.html എന്ന ലിങ്കിലൂടെ പെർമിറ്റ് സമ്പാദിക്കണമെന്ന് കോൺസുലേറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു. പര്യടന തിയ്യതിയുടെ ഒരാഴ്ച മുമ്പായി ലിങ്ക് പ്രവർത്തന നിരതമായിരിക്കും. ആദ്യമാദ്യം എത്തുന്നവർക്കായിരിക്കും സേവനം ലഭ്യമാവുക.

അപേക്ഷകൾ നൽകുന്നതിനുള്ള കൗണ്ടറിൽ എത്തിച്ചേരാൻ "തവകൽനാ" ആപ്പ് ഡൗൺലോഡ് ചെയ്യണം. മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് ഇല്ലാതെയുള്ള സന്ദർശനം പരിഗണിക്കുകയില്ല. വി എഫ് എസ് ഓരോരുത്തർക്കും നൽകുന്ന സമയത്ത് തന്നെ സ്ഥലത്ത് എത്തുകയും കൂട്ടം കൂടുന്നതും തിരക്ക് രൂപപ്പെടുന്നതും ഒഴിവാക്കുകയും വേണം. കോവിഡ് മുൻകരുതലുകളുടെ ഭാഗമായി സൗദി സർക്കാർ ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ അനുസരിച്ചാണ് ഇത്. സൗദി അധികൃതർ നൽകുന്ന നിർദേശങ്ങൾ ലംഘിക്കപ്പെടുന്നത് ശിക്ഷാ നടപടികൾക്കും ടീം പര്യടനം ഉടൻ റദ്ദ് ചെയ്യുന്നതിനും വഴിവെക്കുമെന്നും കോൺസുലേറ്റ് പ്രസ്താവന വ്യക്തമാക്കി.

saudi news
Advertisment