Advertisment

ജിദ്ദയിൽ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ജപ്പാനെ തോൽപ്പിച്ച് സൗദി അറേബ്യ (1- 0 ) ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്

New Update

publive-image

Advertisment

ജിദ്ദ: 2022 ലെ ലോകകപ്പ് ഫുട്ബോളിൾ ഏഷ്യൻ യോഗ്യതാ റൗണ്ടിൽ മറുപടിയില്ലാത്ത ഏക ഗോളിന് ജപ്പാനെ തോൽപ്പിച്ച് സൗദി അറേബ്യ ഗ്രൂപ്പ് ബി യിൽ ഒന്നാമതെത്തി നിൽക്കുകയാണ്. ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വ്യാഴാഴ്ച്ച നടന്ന മത്സരത്തിലാണ് ജപ്പാനെ സൗദി അറേബ്യ മുട്ടുകുത്തിച്ചത്. ഇതുവരെയുള്ള കളികളിൽ നിന്ന് ഒമ്പത് ഗോൾ ജയത്തോടെ ഗ്രൂപ്പ് ബി യിൽ സൗദി അറേബ്യയാണ് ഒന്നാമത്. ഏഷ്യൻ ഒന്നാം നമ്പറായ ജപ്പാൻ ആകട്ടെ ഇതുവരെയുള്ള കളികളിൽ നിന്ന് നേടിയ ഗോളുകളുടെ എണ്ണം മൂന്നും ഗ്രൂപ്പിലെ സ്ഥാനം നാലും ആണ്.

കളിയുടെ രണ്ടാം പകുതിയിൽ (എഴുപത്തി രണ്ടാം മിനുട്ടിൽ) ഫിറാസ് അൽബുറൈകാൻ നേടിയ തകർപ്പൻ ഗോളാണ് സൗദിയെ വിജയതിലകം അണിയിച്ചത്. ജപ്പാൻ പ്രതിരോധത്തെ കബളിപ്പിച്ച് ഫിറാസ് പോസ്റ്റിലേക്ക് അടിച്ച ഗോൾ ജപ്പാൻ ഗോളിയുടെ കാലുകൾക്കിടയിലൂടെ കുതിച്ച് ശത്രുവിന്റെ വലകുലുക്കി. സ്റ്റേഡിയം തിങ്ങിനിറഞ്ഞ മത്സരത്തിലെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. കാണികൾക്ക് സംതൃപ്തി നൽകിയ മത്സരം മണ്ണിൻറെ മക്കളുടെ വിജയത്തിൽ കാലാശിച്ചതോടെ സ്റ്റേഡിയം ആനന്ദത്തിലാറാടി. സൗദിയുടെ അടുത്ത മത്സരത്തിലെ എതിരാളി ചൈന ആണ്. 12 നാണ് സൗദി - ചൈനാ അങ്കം.

ജപ്പാനെതിരെ നേടിയ വിജയത്തോടെ സൗദിയുടെ ഗോൾ നില ഒമ്പതായി ഉയരുകയും ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തിരിക്കയാണ്. ആറ് ഗോൾ വിജയത്തോടെ രണ്ടാം സ്ഥാനത്ത് ആസ്‌ത്രേലിയ ആണ്. അവരുടെ മത്സരം ഒമാനോടാണ്. സൗദി ഉൾപ്പെടുന്ന ഗ്രൂപ്പ് ബി യിൽ ആദ്യ രണ്ടു കളികൾ കഴിഞ്ഞപ്പോൾ രണ്ടു ജയങ്ങളുമായി സൗദി അറേബ്യയും ഓസ്ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു.

Advertisment