Advertisment

ക്വറന്റൈൻ കഴിഞ്ഞവരുമായി ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട ബസ്സിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു; ബഹുഭൂരിഭാഗവും മലയാളികൾ

New Update

publive-image

Advertisment

ജിദ്ദ: ക്വറന്റൈൻ കഴിഞ്ഞു ദുബൈയിൽ നിന്ന് സൗദിയിലേക്ക് പുറപ്പെട്ട യാത്രക്കാർ സഞ്ചരിച്ച ബസ്സിന് വഴിയിൽ വെച്ച് തീപിടിച്ചു. 27 മലയാളികൾ ഉൾപ്പെടെ 36 യാത്രക്കാരുണ്ടായിരുന്ന ബസ്സ് ദമ്മാമിൽ നിന്ന് 300 അകലെ വെച്ചാണ് അഗ്നിക്കിരയായത്. ബസ് പൂർണമായും തീയ്യിലമർന്ന ബസ്സിലെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് വിവരം. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം.

യാത്ര തുടങ്ങി ഏറെ വൈകാതെ തന്നെ വാഹനത്തിന് തകരാറുകൾ കണ്ടു തുടങ്ങിയതായി രക്ഷപ്പെട്ടവർ വിവരിച്ചു. തുടർന്ന്, വഴിയിലുള്ള വർക്ക്ഷോപ്പിൽ എത്തിച്ച വണ്ടി കേടുപാടുകൾ തീർത്ത ശേഷം യാത്ര തുടരുകയായിരുന്നു. അതിനിടയിലാണ്, വാഹനത്തിന്റെ പുറകിലൂടെ പുക ഉയരുന്നത് യാത്രക്കാർ ശ്രദ്ധിച്ചത്. ബസ്സിൽ ചൂട് കൂടിയതിനെ തുടർന്നാണ് അപകടം ഉടൻ ശ്രദ്ദയിൽ പെട്ടത്. തുടർന്ന്, വിവരം ഡ്രൈവറെ അറിയിക്കുകയും വാഹനം നിർത്തിക്കുകയായിരുന്നു. നിർത്തിയിട്ട വാഹനത്തിൽ നിന്ന് എല്ലാവരും നിമിഷങ്ങൾക്കകം പുറത്തിറങ്ങിയത് വലിയ അത്യാഹിതം ഇല്ലാതാക്കി. കാലിയായ ബസ്സ് ഏറെ താമസിയാതെ തീ തിന്നുകയും ചെയ്തു.

സംഭവത്തിൽ ജീവഹാനിയോ വലിയ പരുക്കുകളോ ഉണ്ടായിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും വിലപ്പിടിപ്പുള്ള സർവ്വതും അഗ്നി വിഴുങ്ങിയ ആഘാതത്തിലാണ് യാത്രക്കാരിൽ ഭൂരിഭാഗവും. പാസ്പോര്ട്ട്, വിലപ്പിടിപ്പുള്ള രേഖകൾ, മൊബൈൽ, കറൻസി എന്നിവയെല്ലാം പലർക്കുമായി നഷ്ടമായി.

മലയായികൾക്ക് പുറമെ ഉത്തരേന്ത്യക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.

Advertisment