Advertisment

സൗദിയിലെ കോവിഡ്: തിങ്കളാഴ്ച മരണം മൂന്ന്; പുതിയ രോഗികൾ 58; ഗുരുതരാവസ്ഥയിലുള്ളവർ 132

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് മൂന്ന് മരണം കൂടി. തിങ്കളാഴ്ച പുറത്തിറക്കിയ കോവിഡ് റിപ്പോർട്ട് പ്രകാരം 58 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചച്ചതായും വെളിപ്പെടുത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകൾക്കിടയിലുള്ള വിവരങ്ങൾ ഉൾപ്പെടുത്തി സൗദി ആരോഗ്യ മന്ത്രാലയമാണ് നിത്യവും വൈകീട്ട് റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്.

പുതുതായി രോഗബാധിതരുടെ ഗണത്തിൽ പെട്ടവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള വിവരം ഇതാണ്: റിയാദ് 23, ജിദ്ദ 10, ബുറൈദ 2, മക്ക 2, ജീസാൻ 2, ശഖ്റ 2, മറ്റ് 17 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതവും.

ചികിത്സയിലുണ്ടായിരുന്നവരിൽ 52 പേർ കൂടി സുഖം പ്രാപിച്ചതായും തിങ്കളാഴ്ചയിലെ റിപ്പോർട്ട് പറയുന്നു. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം 132 ആയി കുറയുകയും ചെയ്തിട്ടുണ്ട്. രോഗബാധിതരായി ഇപ്പോഴും ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്ന മറ്റുള്ളവരുടെ സ്ഥിതി തൃപ്തികരമാണെന്നും മന്ത്രാലയം റിപ്പോർട്ട് തുടർന്നു.

ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,649 ഉം രോഗമുക്തരുടെ എണ്ണം 5,36,678 ഉം ആയി. ആകെ മരണസംഖ്യ 8,748 ആയി ഉയർന്നു. സൗദിയിലെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുകയാണ്.

Advertisment