Advertisment

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സൗദിയിൽ; ജിദ്ദയിൽ ഊഷ്മള സ്വീകരണം; മക്കയും മദീനയും സന്ദർശിച്ചു

New Update

publive-image

Advertisment

ജിദ്ദ: യു എ ഇ യുടെ ആദരമായി ഗോൾഡൻ വിസ നേടിയ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സൗദി സന്ദർശനത്തിൽ. യു എ ഇ യിൽ നിന്ന് രണ്ട് നാൾ മുമ്പ് ജിദ്ദയിലെത്തിയ സുന്നീ നേതാവിന് ജിദ്ദയിൽ സംഘടിപ്പിച്ച സ്നേഹോഷ്മളമായ സ്വീകരണത്തിന് ജിദ്ദയിൽ ഐ സി എഫ് നേതൃത്വം നൽകി. ഐ സി എഫ് സൗദി നാഷണൽ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ മളാഹിരി, ഐ സി എഫ് ഗൾഫ് സെക്രട്ടറി മുജീബ് എ ആർ നഗർ, സെൻട്രൽ പ്രസിഡന്റ് ഹസൻ സഖാഫി എന്നിവരുടെ നേത്രതത്വത്തിൽ കാന്തപുരത്തെ സ്വീകരിച്ചു.

ഇന്ത്യയിലും മറ്റിടങ്ങളിലും നടത്തി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ, സാമൂഹിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് യു എ ഇ ഭരണകൂടം നൽകിയ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ ഗോൾഡൻ വിസ നൽകി ആദരിച്ചത്.

സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ ജീവ കാരുണ്യ മേഖലകളിൽ നടത്തുന്ന സേവനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്നു കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. മക്കയിലെത്തി വിശുദ്ധ ഉംറ നിർവഹിക്കുകയും സിയാറത്തിനായി മദീനയിലെ പ്രവാചകന്റെ പള്ളി സന്ദർശിക്കുകയും ചെയ്യുന്ന സഹപ്രവർത്തകരുടെ എ പി ഉസ്താദ് അടുത്ത ദിവസം ദുബായ് വഴി നാട്ടിലേയ്ക്ക് മടങ്ങും.

ഐ സി എഫ് സെൻട്രൽ സെക്രട്ടറി ബഷീർ പറവൂർ, മർകസ് പ്രസിഡണ്ട് മുഹ്‌യിദ്ദീൻ കുട്ടി സഖാഫി, യഹ്‌യ ഖലീൽ നൂറാനി, ബഷീർ ഹാജി, ഗഫൂർ പുളിക്കൽ, റഷീദ് പന്തല്ലൂർ , റഹൂഫ് പൂനൂർ, ബഷീർ നൂറാനി എന്നിവർ സംബന്ധിച്ചു.

Advertisment