Advertisment

റോയി തങ്കച്ചന്  പത്തനംതിട്ട ജില്ലാ സംഗമം യാത്രയപ്പ് നൽകി

New Update

publive-image

ജിദ്ദ:   പ്രവാസ ജീവിതമാവാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന പത്തനംതിട്ട ജില്ലാ സംഗമം, പി ജെ എസ്സിന്റെ സജീവാഗമായ റോയി തങ്കച്ചന് യാത്രയപ്പ് നൽകി.  കഴിഞ്ഞ മുപ്പതു വർഷക്കാലമായി  ജിദ്ദയിലെ സൗദി അരാംകോയിലും, മറ്റു വൻകിട സ്ഥാപനങ്ങളിലും ജോലി നോക്കിയിരുന്നു. ഇരുപത്തി രണ്ടു വർഷക്കാലം ജോട്ടൻ പെയിന്റ്സ് കമ്പനിയിൽ മാനേജ്മെന്റ് സെക്രട്ടറിയായി ജോലി നോക്കുകയായിരിക്കെ ആണ് പ്രവാസ ജീവിതമവസാനിപ്പിക്കുന്നത്, കൂടെ ജോലി അവസാനിപ്പിച്ചു ഭാര്യ എൽസി റോയിയും, മകൻ ഫെബിൻ റോയിയും നാട്ടിലേക്ക്  പോകുന്നു. മകൾ ഫെബ സൂസൻ റോയി നാട്ടിൽ ജോലി നോക്കുന്നു.

ചടങ്ങിൽ പ്രസിഡന്റ്‌ ജയൻ നായർ ഉപഹാരം കൈമാറി  അലി തേക്ക് തോട്, ജോസഫ് വറുഗീസ് വടശേരിക്കര, അയൂബ്ഖാൻ പന്തളം, സന്തോഷ്‌ കെ ജോൺ, അനിൽ കുമാർ പത്തനംതിട്ട, സന്തോഷ്‌ ജീ നായർ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.

Advertisment