Advertisment

പ്രവാചക പ്രകീർത്തനങ്ങളാൽ ജിദ്ദ എസ് ഐ സി "വസന്തം കാമ്പയിൻ" പ്രഫുല്ലമാവുന്നു

New Update

publive-image

Advertisment

ജിദ്ദ: റബീഉൽ അവ്വൽ ഒന്ന് മുതൽ "തിരുനബി (സ) നിത്യവസന്തം" എന്ന തലക്കെട്ടിൽ സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി നടത്തി വരുന്ന 'വസന്തം - 1443' ഓൺലൈൻ കാമ്പയിൻ വിജ്ഞാനപ്രദമായ പ്രഭാഷണങ്ങളാൽ ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും രാത്രി 8.30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ പ്രവാസ ലോകത്തെയും നാട്ടിലെയും പ്രഗത്ഭരായ പണ്ഡിതർ പങ്കെടുത്ത് പ്രവാചക ജീവിതത്തിന്റെ വിവിധ വശങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി വരുന്നു. ഇത് ജിദ്ദയിലെയും സഊദിയുടെ മറ്റു ഭാഗങ്ങളിലും ഉള്ള പ്രവാസികൾക്ക് പ്രവാചകന്റെ വ്യക്തിത്വവും ജീവിതവും കൂടുതൽ അടുത്തറിയാൻ ഏറെ സഹായകമാണ്.

ഒക്ടോബർ 7 മുതൽ ആരംഭിച്ച വസന്തം കാമ്പയിൻ ഉദ്ഘാടനം ചെയ്തയത് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ആയിരുന്നു. ഇസ്‌ലാമിനെ ഏറെ തെറ്റിദ്ധരിപ്പിക്കുന്ന ഇക്കാലത്ത് പ്രവാചകൻ മുഹമ്മദ്‌ നബി ( സ) യുടെ അധ്യാപനങ്ങൾ കൂടുതൽ പ്രചരിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകനെപ്പറ്റി കൂടുതൽ പഠിക്കാനും പകർത്താനും പ്രസ്തുത കാമ്പയിൻ ഏറെ സഹായകരമാവുമെന്നും ഇത് മാതൃക പരമായ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ അധ്യക്ഷത വഹിച്ചു. എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ പരിപാടി ഉദ്ഘാടനം ചെയ്തു. അബൂബക്കർ ദാരിമി ആലമ്പാടി പ്രമേയ പ്രഖ്യാപനം നടത്തി. നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി മുഖ്യ പ്രഭാഷണം നടത്തി.

അബൂ ജിർഫാസ് അറക്കൽ, മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, അസീസ് പറപ്പൂർ, മുഹമ്മദ്‌ റഫീഖ് കൂളത്ത്, സൽമാൻ ദാരിമി, ജമാൽ മാസ്റ്റർ പേരാമ്പ്ര തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു. ഉസ്മാൻ എടത്തിൽ സ്വാഗതവും ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.

Advertisment