Advertisment

സാഹിത്യത്സവ് 2021 :കലാലയം കഥ കവിത പുരസ്‌കാരം സൃഷ്ടികൾ ക്ഷണിച്ചു

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

publive-image

അബുദാബി : രിസാല സ്റ്റഡി സർക്കിൾ ആർ എസ് സി യു ആ ഇ നാഷനൽ സാഹിത്യത്സവ് 2021 ന്റെ ഭാഗമായി യു എ ഇ യിലെ പ്രവാസികൾക്കായി കഥ കവിത രചന മത്സരം സംഘടിപ്പിക്കുന്നു. മലയാളം കഥ കവിത എന്നിവയിൽ ആണ് ആർ എസ് സി യു എ ഇ നാഷനൽ കമ്മിറ്റി പുരസ്‌കാരം നൽകുന്നത്. യു എ ഇ യിൽ പ്രവാസത്തലുള്ള എല്ലാവർക്കും മത്സരത്തിൽ പങ്കെടുക്കാം. സ്വയം സൃഷ്ടിയും മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമാകണം.

കവിത 40 വരികളിലും കഥ 400 വാക്കുകകളിലും കവിയരുത്. സൃഷ്ടികൾക്ക് മുകളിൽ പേരും യു എ ഇ വിലാസവും രേഖപ്പെടുത്തണം സൃഷ്ടികൾ പി ഡി എഫ് ഫോർമാറ്റിൽ ആണ് അയക്കേണ്ടത് സൃഷ്ടികൾ നവംബർ 5 നു മുമ്പായി kalalayam. Uae@gmail.com എന്ന ഇമെയിലിലേക്ക് അയക്കേണ്ടതാണ് കൂടുതൽ വിവരങ്ങൾക്ക് 0552247242എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം

Advertisment