Advertisment

പാട്ടും കളിയുമായി ബാർബേഴ്‌സ് കൂട്ടായ്മയുടെ സംഗമം 22 ന്

New Update

publive-image

Advertisment

ജിദ്ദ: പ്രവാസി ബാർബേഴ്സ് കൂട്ടായ്മ (പി ബി കെ) സംഘടിപ്പിക്കുന്ന "മ്യൂസിക്കൽ നൈറ്റ്" സംഘടനയുടെ പ്രവർത്തനങ്ങളിൽ പുത്തൻ ഊർജം പകരും. സ്വന്തമായി സോക്കർ ടീം ഉണ്ടാക്കുകയാണ് പുതിയ പരിപാടികളിൽ ആദ്യത്തേത്. ഇതിനായി മ്യൂസിക്കൽ നൈറ്റിനോട് ചേർന്ന് ഫുട്ബോൾ മത്സരം അരങ്ങേറും.

നവംബർ 22ന് വൈകീട്ട് നാലിന് ജിദ്ദയിലെ വാദി മുറയ്യ ദുറ വില്ലയിലാണ് "മ്യൂസിക്കൽ നൈറ്റ്". ഗാനമേള ഉൾപ്പെടെയുള്ള കലാഇനങ്ങൾ കൂടി ഉൾപ്പെടുന്നതാണ് പരിപാടി. ജിദ്ദയിലെ പ്രമുഖ മലയാളി ഗായകർ വേദിയിലെത്തും.പ്രസിഡൻറ് ഹാരിസ് പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ച കൂടിയാലോചന യോഗത്തിൽ സെക്രട്ടറി ജുനൈസ് ബാബു നിലമ്പൂർ അജണ്ട അവതരിപ്പിച്ചു.

വൈസ് പ്രസിഡൻറ് മൻസൂർ പുളിക്കൽ, ജോയൻറ് സെക്രട്ടറി സുബൈർ വള്ളുവമ്പുറം, ഷമീർ ഹെയർ ക്ലബ്, ഖജാഞ്ചി റിയാസ് ചാലിയം, സഹ ഖജാഞ്ചി സാദത്ത് കരുവാരകുണ്ട്, ഉപദേശക സമിതി അംഗങ്ങളായ മുസ്തഫ കോട്ടയിൽ, ബഷീർ വേങ്ങര, എക്സിക്യൂട്ടിവ് അംഗങ്ങളായ ലുക്മാൻ പന്നിപ്പാറ, ഫൈസൽ പാണക്കാട്, അഷ്റഫ് ഹെയർ ക്ലബ്, ദിലീപ് ഹംസ, അഷ്റഫ് ഗുവൈസ, ഹാരിസ് കാരാപ്പറമ്പ്, ശുക്കൂർ തൃപ്പനച്ചി എന്നിവർ പങ്കെടുത്തു.

മുസ്തഫ കോട്ടയിൽ സംസാരിച്ചു, സുബൈർ വള്ളുവമ്പ്രം നന്ദിയും പറഞ്ഞു.

Advertisment