Advertisment

പത്തനംതിട്ട ജില്ലാ സംഗമം ശിശുദിനാഘോഷം: ജില്ലാ കളക്ടർ ഡോ. ദിവ്യാ എസ്സ് അയ്യർ മുഖ്യഅഥിതി

New Update

publive-image

ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ബാലജന സഖ്യത്തിന്റെ നേതൃത്വത്തിൽ ശിശുദിനാഘോഷം വിവിധ കലാപരിപാടി കളോടെ വെള്ളിയാഴ്ച നടത്തും. വൈകിട്ടു സൗദി സമയം മൂന്നുമണി മണിക്ക് തുടങ്ങുന്ന ഓൺ ലൈൻ മീറ്റിംഗിൽ ജില്ലാ കളക്റ്റർ ഡോക്ടർ ദിവ്യാ എസ്സ് അയ്യർ ഐ എ എസ്സ് മുഖ്യഅഥിതി ആയിരിക്കും.

പ്രോഗ്രാമിൽ വച്ച് ജില്ലാ കലക്ടറുമായി കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താനുള്ള അവസരം ലഭിക്കുന്നതാണ്. കുട്ടികളുടെ വിവിധയിനം കലാ പരിപാടികൾ, വിവിധയിനം മത്സരങ്ങളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ്‌ ജയൻ നായർ, 0507535912 ജനറൽ സെക്രട്ടറി അയൂബ്ഖാൻ പന്തളം 0502329342 ബാലജനവിഭാഗംകൺവീനർ നൗഷാദ് അടൂർ 0508350151, പി ആർ ഒ അനിൽകുമാർപത്തനംതിട്ട 0538378734 എന്നിവരെ ബന്ധപ്പെടാം.

Advertisment